Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീധനം വാങ്ങുന്നവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കണം; വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍ കേരള സമൂഹത്തിന് ഭൂഷണമല്ലെന്ന് ഗവര്‍ണര്‍

ഇന്ത്യന്‍ ഭരണചരിത്രത്തിലെ അപൂര്‍വ കാഴ്ചയാണിതെന്നും ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള ഈ പ്രതിഷേധത്തിലൂടെ ഗവര്‍ണര്‍ നല്‍കുന്ന സന്ദേശം ഭരണതലപ്പത്തുള്ളവരുടെ കണ്ണു തുറപ്പിക്കട്ടേയെന്നുമാണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്. സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ തന്നെ ഉപവസിക്കേണ്ട സാഹചര്യം എന്തുകൊണ്ട് ഉണ്ടായി എന്ന് പരിശോധിക്കേണ്ടത് കേരള സര്‍ക്കാരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2021, 10:20 pm IST
in Kerala

തിരുവനന്തപുരം: സ്ത്രീധനം വാങ്ങുന്നവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീ സുരക്ഷിത കേരളത്തിനു വേണ്ടിയും സ്ത്രീധനത്തിനെതിരായും ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയന്‍ സംഘടനകളും സംയുക്തമായി തൈക്കാട് ഗാന്ധിഭവനില്‍ നടത്തിയ ഉപവാസ, പ്രാര്‍ഥനാ യജ്ഞത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

  വിദ്യാഭ്യാസപരമായും സാമൂഹികമായും സാംസ്‌കാരികമായും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍ കേരള സമൂഹത്തിന് ഭൂഷണമല്ല. സാംസ്‌കാരപരമായും ഭരണഘടനാപരമായും നിയമപരമായും സ്ത്രീധനം വാങ്ങുന്നത് തെറ്റാണ്.  മൂല്യങ്ങളുടെ അധഃപതനമാണിത് സൂചിപ്പിക്കുന്നത്. വിദ്യ നല്‍കുന്നത് വിവേകമാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ന് കേരളത്തില്‍ വിദ്യ കൂടുതല്‍ നേടുന്നതിനനുസരിച്ച് വിവാഹകമ്പോളത്തിലെ മൂല്യം വര്‍ധിക്കുകയാണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന വേളയില്‍ തന്നെ വിദ്യാര്‍ഥികളില്‍ നിന്ന് തങ്ങള്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വാങ്ങണം. ഇത് പാലിക്കാത്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കണം.  അതുപോലെ ജനപ്രതിനിധികള്‍ തങ്ങളെ വിവാഹത്തിന് ക്ഷണിക്കുമ്പോള്‍ ആ വിവാഹത്തില്‍ സ്ത്രീധനം വാങ്ങുന്നുണ്ടോ എന്ന് പരിശോധിക്കണം. അങ്ങനെ ചെയ്യുന്നുണ്ടെന്നും കണ്ടാല്‍ അവര്‍ അത് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും അത്തരം വിവാഹങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും വേണം.

  പെണ്‍കുട്ടികള്‍ സ്ത്രീധനത്തിനെതിരെ ശക്തമായി മുന്നോട്ടുവരണം. അമ്മമാര്‍ മക്കളെ സ്ത്രീധനം വാങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിക്കണം. നിയമത്തിനോ പോലീസിനോ മാത്രം ഇക്കാര്യങ്ങളില്‍ മാറ്റം വരുത്താനാവണം. സമൂഹത്തില്‍ ബോധവല്‍ക്കരണമുണ്ടാവണം. ജനങ്ങള്‍ തന്നെ മുന്നോട്ടു വരണം. തന്റെ ഉപവാസത്തില്‍ രാഷ്‌ട്രീയമില്ല. രാഷ്‌ട്രീയഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പോരാടേണ്ട വിഷയമാണിത്. മുഖ്യമന്ത്രിയോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ നല്ല പിന്തുണയാണ് കിട്ടിയത്. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ പോലീസ് വളരെ താല്‍പ്പര്യപൂര്‍വമാണ് പ്രതികരിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.

 ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായര്‍, അഡ്വ. അയ്യപ്പന്‍പിള്ള, സൂര്യകൃഷ്ണമൂര്‍ത്തി, പണ്ഡിറ്റ് രമേശ് നാരായണന്‍, എം.എസ്.ഫൈസല്‍ഖാന്‍, ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍, സെക്രട്ടറി ഡോ. ഗോപാലകൃഷ്ണന്‍നായര്‍,  ഫാദര്‍ യൂജിന്‍ പെരേര, സ്വാമി അശ്വതിതിരുനാള്‍ എന്നിവര്‍ സംസാരിച്ചു.

 രാവിലെ മുതല്‍ രാജ്ഭവനില്‍ ഉപവസിച്ച ഗവര്‍ണര്‍ 4.30 ന് ഗാന്ധിഭവനിലെത്തി ഉപവാസത്തില്‍ പങ്കുചേരുകയായിരുന്നു. 6 മണിയോടെ ഉപവാസം അവസാനിച്ചപ്പോള്‍ എല്ലാവര്‍ക്കും ഗവര്‍ണര്‍ തന്നെ നാരങ്ങാനീര് എടുത്തുനല്‍കി. പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരിയാണ് ഗവര്‍ണര്‍ക്ക് നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിപ്പിച്ചത്.  

 ഗവര്‍ണര്‍ക്ക് അഭിവാദ്യവുമായി കേന്ദ്രമന്ത്രി വി. മുരളീധരനും കുമ്മനം രാജശേഖരനും പ്രതിപക്ഷനേതാക്കളും ഒക്കെ രംഗത്തെത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങി നിരവധി പേര്‍ ഗവര്‍ണര്‍ക്ക് പിന്തുണയറിയിച്ചിരുന്നു.  

ഇന്ത്യന്‍ ഭരണചരിത്രത്തിലെ അപൂര്‍വ കാഴ്ചയാണിതെന്നും ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള ഈ പ്രതിഷേധത്തിലൂടെ ഗവര്‍ണര്‍ നല്‍കുന്ന സന്ദേശം ഭരണതലപ്പത്തുള്ളവരുടെ കണ്ണു തുറപ്പിക്കട്ടേയെന്നുമാണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്. സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ തന്നെ ഉപവസിക്കേണ്ട സാഹചര്യം എന്തുകൊണ്ട് ഉണ്ടായി എന്ന് പരിശോധിക്കേണ്ടത് കേരള സര്‍ക്കാരാണ്. വനിതാമതില്‍ കെട്ടിയവരുടെ നാട്ടില്‍ ചെറുപ്രായത്തില്‍ പെണ്‍കുട്ടികള്‍ ചിറകറ്റ് വീഴുന്നത് ആരുടെ പിടിപ്പുകേടാണ്. എന്തു കുറ്റകൃത്യം ചെയ്താലും രാഷ്‌ട്രീയ സംരക്ഷണം കിട്ടുമെന്ന ആത്മവിശ്വാസമാണ് ഇക്കൂട്ടര്‍ക്ക്. പ്രചാരവേലകളിലൂടെ എല്ലാത്തിനെയും മറികടക്കാനാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്തവര്‍ അധികാര കസേരയില്‍ തുടരുന്നത് നാടിന്റെ ഗതികേടാണ്. അദ്ദേഹം കുറിച്ചു.

Tags: keralaArif Mohammad Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

പുതിയ വാര്‍ത്തകള്‍

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.