ന്യൂദല്‍ഹി: പി ശ്യാംരാജിനെ യുവമോര്‍ച്ച ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എബിവിപിയിലൂടെ പൊതുരംഗത്തെത്തിയ ശ്യാംരാജ് ഇടുക്കി മുള്ളരിങ്ങാട് സ്വദേശിയാണ്. എബിവിപി സംസ്ഥാന സെക്രട്ടറി, ദേശീയ പ്രവര്‍ത്തക സമിതിയംഗം, ദേശീയ സെക്രട്ടറി, ജെഎന്‍യു സര്‍വ്വകലാശാല മുഴുവന്‍ സമയ പ്രവര്ത്തകന്, ജെഎന്‍യു സര്‍വ്വകലാശാല തെരഞ്ഞെടുപ്പ് കോ ഓര്‍ഡിനേറ്റര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്റ്റുഡന്‍സ് ഫോര്‍ സേവ പ്രസ്ഥാനവുമായി ചേര്‍ന്ന് വനവാസി മേഖലയിലെ കുട്ടികളില്‍ വിദ്യാഭ്യാസമെത്തിക്കുന്നതിനായി പ്രവര്‍ത്തിച്ചു. പൈനാവ് നവോദയയില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും മാര്‍ അത്തനേഷ്യസ് കോളേജ്, കുസാറ്റ് എന്നിവിടങ്ങളിലായി എഞ്ചിനീയറിങ് പഠനവും പൂര്‍ത്തിയാക്കി. കൊച്ചിന് യൂണിവേഴ്സിറ്റി സെനറ്റംഗം ആയിരുന്നു.
യുവജനപ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തനത്തിനിടയില്‍ സമരങ്ങളുടെ നേതൃത്വമേറ്റെടുത്ത ശ്യാംരാജ് യുവനേതാക്കള്‍ക്കിടയിലെ പകരം വെക്കാനില്ലാത്ത പോരാളിയായി ജനശ്രദ്ധനേടി. അച്ഛന്: രാജു. അമ്മ: ഗിരിജ. ശരണ്യ, ശാരിക (രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിനി, യുസി കോളേജ്) എന്നിവര്‍ സഹോദരിമാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: