Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിനിമകളും കേരളം വിടുന്നു; ഏഴു സിനിമകള്‍ തെലങ്കാനയിലേക്ക് ഷൂട്ടിങ് മാറ്റി; മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം നാളെ ഹൈദരാബാദില്‍ ഷൂട്ടിങ് തുടങ്ങും

കേരളത്തില്‍ സിനിമകള്‍ക്ക് ചിത്രീകരണം തുടങ്ങാനുള്ള അനുമതി എത്രയും പെട്ടന്ന് നല്‍കണമെന്നാണ് ഫെഫ്ക മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നത്.

Janmabhumi Online by Janmabhumi Online
Jul 14, 2021, 12:34 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന് വ്യക്തമാക്കി സിനിമ ഷൂട്ടിങ് കേരളം വിടുകയാണെന്ന് ഫെഫ്ക. ഇതുവരെയും ഷൂട്ടിങിന് അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഏഴ് സിനിമകള്‍ തെലങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ഷൂട്ടിങ് മാറ്റിയെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഫെഫ്ക വ്യക്തമാക്കി. മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയുടെ ഷൂട്ടിങും നാളെ ഹൈദരാബാദില്‍ തുടങ്ങുകയാണ്.  കേരളത്തില്‍ സിനിമകള്‍ക്ക് ചിത്രീകരണം തുടങ്ങാനുള്ള അനുമതി എത്രയും പെട്ടന്ന് നല്‍കണമെന്നാണ് ഫെഫ്ക മുഖ്യമന്ത്രിക്ക്  നല്‍കിയ കത്തില്‍ പറയുന്നത്.  

മുഖ്യമന്ത്രിക്ക് ഫെഫ്ക നല്‍കിയ കത്തിന്റെ പൂര്‍ണരൂപം:

മലയാള സിനിമ ഒരു തൊഴില്‍ മേഖല എന്ന നിലയിലും, ഒരു വ്യവസായമെന്ന നിലയിലും അഭിമുഖീകരിക്കുന്നത് വമ്പന്‍ പ്രതിസന്ധിയാണ്. ഒന്നാം ലോക്ഡൗണിനെ അതിജീവിച്ചു എന്ന തോന്നലുണ്ടായി തുടങ്ങിയപ്പോഴാണ് രണ്ടാം ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. ഒന്നാം അടച്ചിടല്‍ സമയത്ത്, സര്‍ക്കാര്‍ ചലച്ചിത്ര തൊഴിലാളികള്‍ക്ക് സഹായമായി തന്നത് ആളൊന്നുക്ക് 2000 രൂപയാണ്. അതിനു പുറമേ, ഞങ്ങളുടെ സംഘടനാസംവിധാനവും, സംഘടിതശക്തിയും, സഹപ്രവര്‍ത്തകരുടെ സ്‌നേഹപൂര്‍വ്വമുള്ള കൈത്താങ്ങും, ബിസിനസ് ഗ്രൂപ്പുകളുടെ സി എസ് ആര്‍ ഫണ്ടുകള്‍ ലഭ്യമാക്കുന്ന ആസൂത്രണവുമൊക്കെ ചേര്‍ന്നപ്പോള്‍, സഹായമഭ്യര്‍ത്ഥിച്ച ഒരോ ചലച്ചിത്ര പ്രവര്‍ത്തകനും 5000 രൂപ അക്കൗണ്ടില്‍ എത്തിച്ചു കൊടുക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. കൂടാതെ സ്ഥിരമായി ജീവന്‍രക്ഷാ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു മാസത്തെ മരുന്ന്, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള എല്ലാവര്‍ക്കും ഭഷ്യകിറ്റ്, ചികിത്സാ സഹായം, ആശ്രിതര്‍ക്ക് മരണാനതര സഹായം എന്നിങ്ങനെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം പകരാനായി. ഏതാണ്ട് 2, 25,00,000 രൂപ സംഘടന കണ്ടെത്തി ചിലവിട്ടു.

രണ്ടാം അടച്ചിടല്‍ ഘട്ടത്തില്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് ആളൊന്നിന് 1000 രൂപസഹായമാണ്. ഫെഫ്ക അതിന്റെ ഏറെ പരിമിതമായ സാമ്പത്തിക സ്രോതസുകള്‍ ഉപയോഗിച്ചുകൊണ്ട്, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളിലൂടെ വാക്‌സിനേഷന്‍, കോവിഡ് ബാധിതര്‍ക്ക് ചികിത്സാ സഹായം, കുടുംബങ്ങള്‍ക്ക് മരണാനന്തര സഹായം, ഒരു മാസത്തെ ജീവന്‍ രക്ഷാ മരുന്നുകളുടെ വിതരണം, കുട്ടികള്‍ക്ക് പഠനസഹായം എന്നിങ്ങനെയുള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. കൂടാതെ, ഓണക്കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനുള്ള സംവിധാനം ആവിഷ്‌ക്കരിച്ച് വരികയുമാണ്. ദീര്‍ഘകാല അടിസ്ഥാനത്തില്‍, ഞങ്ങളെപോലുള്ള ഒരു തൊഴിലാളി സംഘടനയ്‌ക്ക് ഇവ്വിധം മുന്നോട്ട് പോകാനുള്ള സാമ്പത്തിക ശേഷിയില്ല.  

നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍ സിനിമ എന്ന തൊഴില്‍ മേഖല പിന്നേയും സജീവമായിരിക്കുന്നു. യാതൊരു കാര്‍ക്കശ്യവുമില്ലാതെ, നിബന്ധനകളില്ലാതെ അവിടങ്ങളില്‍ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. കേരളത്തില്‍, നിബന്ധനകളോടെ, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, ഷൂട്ടിഗ് നടത്താന്‍ റ്റെലിവിഷന്‍ സീരിയലുകള്‍ക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായി. സിനിമയ്ക് മാത്രം അനുവാദമില്ല. മലയാള ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ മഹാഭൂരിപക്ഷവും ഇതിനകം ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരാണ്. ഷൂട്ടിഗിനുമുമ്പ് പിസിയാര്‍ ടെസ്റ്റ് എടുത്ത്, കൃത്യമായി ഒരു ബയൊബബിള്‍ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിഗ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് ഞങ്ങള്‍ മാത്രമല്ല നിര്‍മ്മാതാക്കളും സര്‍ക്കാരിനോട് പലതവണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സീരിയല്‍ മേഖലയോടുള്ള അനുകൂല സമീപനം ഞങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുള്‍ മനസിലാവുന്നില്ല.  

ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്? പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹന്‍ലാല്‍ നായകനാവുന്നതുള്‍പ്പടെ 7-ഓളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. ഞങ്ങളുടെ അടിസ്ഥാനവര്‍ഗ്ഗ തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്. നിര്‍മ്മാണ മേഖലയുള്‍പ്പടെവയ്‌ക്ക് പ്രവര്‍ത്തിക്കാന്‍ തടസമില്ല, സിനിമാ ഷൂട്ടിഗ് പാടില്ല എന്ന അവസ്ഥ സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകരോടും തൊഴിലാളികളോടും എന്നും കരുതല്‍ കാണിച്ചിട്ടുള്ള സര്‍ക്കാര്‍ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. ആയതിനാല്‍, ബഹുമാനപ്പെട്ട മുഖ്യമന്ത്രി സത്വരമായി ഇടപെട്ടുകൊണ്ട് എത്രയും പെട്ടെന്ന് ഷൂട്ടിഗുകള്‍ പുനരാരംഭിക്കാനുള്ള അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു.

Tags: പൃഥ്വിരാജ്‌Pinarayi Vijayanmalayalam cinemamovieതെലങ്കാനമോഹന്‍ലാല്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ജാനകി’ക്ക് പേരിൽ പരിഹാരമാകുന്നു; ഉച്ചയ്‌ക്ക് അറിയാം, സിനിമ ഉടൻ റലീസായേക്കും

Kerala

വീട്ടിലെ വീണയും മന്ത്രിസഭയിലെ വീണയും പിണറായി വിജയനെയും കൊണ്ടേ പോകൂ എന്ന് കെ.മുരളീധരന്‍

Kerala

ആറന്മുളയില്‍ ഇലക്ട്രോണിക്‌സ് ക്ലസ്റ്ററിന്റെ സാധ്യത തേടി വീണ്ടും ഐടി വകുപ്പ്: പിന്നില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യം

Mollywood

സൂപ്പർഹിറ്റ് ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫും അപർണയും വീണ്ടും; മിറാഷ് ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

പുതിയ വാര്‍ത്തകള്‍

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക:  ബാലഗോകുലം

പാദപൂജ തെറ്റെങ്കിൽ കുട്ടികളുടെ മുന്നിൽ വെച്ച് ജയകൃഷ്ണൻ എന്ന പാവം അധ്യാപകനെ വെട്ടി കൊന്നത് ശരിയാണോ : സന്തോഷ് പണ്ഡിറ്റ്

എസ്എഫ്‌ഐക്ക് ജനാധിപത്യ മര്യാദയില്ലെന്ന് സിപിഐ സമ്മേളനം; ‘ക്യാമ്പസുകളില്‍ കാണിക്കുന്നത് ഗുണ്ടായിസം’

ബാലഗോകുലത്തിന് സുവര്‍ണ പ്രഭ

നാലര വയസുകാരന്‍ നാവുയര്‍ത്തുന്ന കാലം വരുന്നുണ്ട്

അച്ഛന് ലഭിച്ച അംഗീകാരം; മകളുടെ കുറിപ്പ് സാമൂഹ്യ മാധ്യമത്തിലും ശ്രദ്ധേയമാകുന്നു

സി സദാനന്ദന്‍ മാസ്റ്റര്‍: സംഘപരിവാര്‍ രാഷ്‌ട്രീയത്തിലെ സൗമ്യമുഖം;സിപിഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി

ഗാസയിലെ ഹമാസ് ഭീകരരുടെ 250 ഒളിത്താവളങ്ങൾ നശിപ്പിച്ച് ഇസ്രായേൽ സൈന്യം : 28 പേർ കൊല്ലപ്പെട്ടു

സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന് വീണ്ടും യുനെസ്‌കോ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies