ഫിനിക്സ്: :കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ എച്ച് എന്‍ എ)യുടെ ഗ്ലോബല്‍ ദേശീയ കണ്വന്ഷന് രജിസ്ട്രേഷന് രജിസ്ട്രഷന് മികച്ച പ്രതികരണം. കോവിഡിന്റെ പ്രതിന്ധിഘട്ടത്തിലും 300 ഓളം കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതായി രജിസ്ട്രേഷന് ചെയര്മാന് മനു നായര്‍ അറിയിച്ചു.
2021 ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ അരിസോണ ഗ്രാന്റ് റിസോര്‍ട്ടിലാണ് കണ്വന്ഷന് നടക്കുക. എല്ലാ രണ്ടുവര്‍ഷം കൂടുമ്പോഴും നടത്തി വരുന്ന ആഗോള ഹിന്ദു സംഗമം കോവിഡ് വ്യാപന സാഹചര്യം മുന്‍നിര്‍ത്തി 2021 ജൂലൈയില്‍ നിന്നും ഡിസംബര്‍ 30 ലേക്ക് നീട്ടിവെക്കുകയായിരുന്നു .
എല്ലാ കോവിഡ് മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും കണ്‍വെന്‍ഷണ്‍ നടക്കുക എന്ന് പ്രസിഡന്റ് ഡോ.സതീഷ് അമ്പാടി, ചെയര്മാന് സുധീര്‍ കൈതവന എന്നിവര്‍ അറിയിച്ചു.
പൊതുസമ്മേളനം, ആദ്ധ്യാത്മിക പ്രഭാഷണം, സാംസ്കാരിക സമ്മേളനങ്ങള്‍, സദ്സംഗങ്ങള്‍,സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കുംഒന്പത് തലത്തിലുള്ള രജിസ്ട്രേഷന് പാക്കേജാണ് തയ്യാറാക്കിയിരിക്കുന്നത്്. കൂടുതല്‍ വിവരങ്ങള്‍ക്ക്
www.namaha.org സന്ദര്‍ശിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: