ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വായ്പയായി ചോദിച്ച് ആസ്ത്രേല്യയുടെ എംപി ക്രെയ്ഗ് കെല്ലി. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച രീതിയെ പ്രശംസിച്ചുകൊണ്ടായിരുന്നു കെല്ലിയുടെ ട്വീറ്റ്.
ഉത്തര്‍പ്രദേശ് ഭരണകൂടം കോവിഡ് പ്രതിരോധത്തിനുള്ള ഐവര്‍മെക്ടിന്‍ എന്ന മരുന്ന് ഫലപ്രദമായി നല്‍കിയതാണ് അവിടുത്തെ ആളുകളെ രണ്ടാം തരംഗത്തില്‍ നിന്നും രക്ഷിക്കുന്നതില്‍ നിര്‍ണ്ണായകമായതെന്നും കെല്ലി വിശദീകരിക്കുന്നു. യോഗി ആസ്ത്രേല്യയുടെ പ്രധാനമന്ത്രിയായി വരണമെന്നും കെല്ലി ആഗ്രഹിക്കുന്നു. യോഗി ആസ്ത്രേല്യയുടെ പ്രധാനമന്ത്രിയായാല്‍ ഇതുപോലെ ഐവര്‍മെക്ടിന്‍ വിതരണം ചെയ്ത് അവിടുത്തെ രോഗികളെ രക്ഷിക്കുമെന്നും അതുവഴി ആസ്ത്രേല്യന്‍ പ്രധാനമന്ത്രി സൃഷ്ടിച്ച കോവിഡ് പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ രക്ഷിയ്ക്കാനാവുമെന്നും കെല്ലി ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ലോകാരോഗ്യസംഘടനയും യോഗിയെ അഭിനന്ദിച്ചിരുന്നു. കോവിഡ് രോഗികളെ കൃത്യമായി നിരീക്ഷിക്കല്‍, പിന്തുടരല്, ടെസ്റ്റിങ് എന്ന യുപി കാട്ടിയ മാതൃകയാണ് കോവിഡ് ഫലപ്രദമായി നിയന്ത്രിക്കാന്‍ സഹായിച്ചതെന്ന് ലോകാരോഗ്യസംഘടന പറയുന്നു. കോവിഡ് രോഗികളോടും ആരോഗ്യപ്രവര്‍ത്തകരോടും അടുത്തിടപഴകിയവര്‍ക്ക് ഐവര്‍മെക്ടിന്‍ ഒരു കോവിഡ് പ്രതിരോധമെന്ന നിലയില്‍ നല്‍കിയതാണ് ഉത്തര്‍പ്രദേശിനെ വലിയ കോവിഡ് ദുരന്തത്തിലേക്ക് പോകാതെ രക്ഷിച്ചതെന്ന് പറയുന്നു. ജനങ്ങള്‍ക്കായി സൗജന്യ റേഷനും ധനസഹായവും നല്‍കിയിരുന്നു.
ഇപ്പോള്‍ പുതിയ രോഗികള്‍ ഉണ്ടാവുന്നതിനേക്കാള്‍ കൂടുതലാണ് രോഗമുക്തി നിരക്ക്. 100 പേര്‍ക്ക് രോഗബാധയുണ്ടെങ്കില്‍ 183 പേര് രോഗമുക്തി നേടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: