മുംബൈ: കോണ്ഗ്രസ് ശിവസേനയ്ക്കും എന്സിപിയ്ക്കും എതിരെ വിമര്ശനങ്ങള് ഉന്നയിച്ചുതുടങ്ങിയതോടെ മഹാവികാസ് അഘാദിയില് അസ്വാരസ്യം പുകയുന്നു. കഴിഞ്ഞ ദിവസം മഹാരാഷ്ടയിലെ കോണ്ഗ്രസ് അധ്യക്ഷന് നാനാ പടോളെയെ പരിസഹിച്ചത് മറ്റാരുമല്ല, എന്സിപി നേതാവ് ശരത് പവാര് തന്നെയാണ്.
ചെറിയവരോട് പ്രതികരിക്കാറില്ലെന്നായിരുന്നു നാനാ പടോളെയ്ക്കെതിരായ ശരത് പവാറിന്റെ പരിഹാസം. നാനാ പടോളെ എന്സിപി നേതാവായ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെ വിമര്ശിച്ചതിനോട് പ്രതികരണമാരാഞ്ഞ പത്രപ്രവര്ത്തകനോടുള്ള ശരത്പവാറിന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘ഞാന് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി മാത്രമേ സംസാരിക്കൂ. അല്ലാതെ ചെറിയവരോട് പ്രതികരിക്കാറില്ല.’
കഴിഞ്ഞ ദിവസം നാനാ പടോളെ ഉപമുഖ്യമന്ത്രിയും എന്സിപി നേതാവുമായ അജിത് പവാറിനെ വിമര്ശിച്ചതിനോട് തിരിച്ചടിക്കുകയായിരുന്നു ശരത് പവാര്. ഉപമുഖ്യമന്ത്രിയായിരുന്നിട്ടും പാര്ട്ടി പ്രവര്ത്തകരെ സഹായിക്കുന്നില്ലെന്നായിരുന്നു നാനാ പടോളെ അജിത് പവാറിനെതിരെ ഉയര്ത്തിയ വിമര്ശനം.
‘നമ്മുടെ ഉപമുഖ്യമന്ത്രി ആരാണ്? ബാരാമതിയില് നിന്നുള്ള ആരോ ആണ്. ആരുടെ ജോലിയാണ് അദ്ദേഹം ചെയ്യുന്നത്? നമ്മുടോ ജോലിയാണോ? നമ്മള് തളരരുത്. നമുക്ക് നമ്മുടെ ഉപമുഖ്യമന്ത്രിയെ അവരോധിക്കാന് ദൃഡനിശ്ചയം എടുക്കാം,’ ഇതായിരുന്നു നാനാ പടോളെയുടെ വിമര്ശനം.
‘ഇത്തരം പ്രശ്നങ്ങളില് ഞാന് ഇടപെടില്ല. ഇവരെല്ലാം ജൂനിയറായ ചെറിയ ആളുകളാണ്. എന്തിന് ഞാന് ഇതേക്കുറിച്ച് പ്രതികരിക്കണം. കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്തെങ്കിലും പറഞ്ഞാല്, ഞാന് അതിനോട് പ്രതികരിക്കാം,’ തെല്ല് പരിഹാസത്തോടെയായിരുന്നു നാനാ പടോളെ ഉയര്ത്തിയ വിമര്ശനത്തോടുള്ള ശരത്പവാറിന്റെ മറുപടി.
മഹാവികാസ് അഘാദിയില് സഖ്യകക്ഷികള് തമ്മിലുള്ള വിയോജിപ്പ് തുടരുകയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് സര്നായിക് എഴുതിയ വിവാദ കത്ത് റിപ്പബ്ലിക് ടിവി കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ശിവസേന എംഎല്എമാരെ എന്സിപിയും കോണ്ഗ്രസും ചേര്ന്ന് ചാക്കിട്ട് പിടിക്കുകയാണെന്നായിരുന്നു സര്നായിക് ഉദ്ധവ് താക്കറെയ്ക്കയച്ച കത്തിലെ ഉള്ളടക്കം.ഇപ്പോള് ഇഡിയുടെ നിരീക്ഷണത്തിലാണ് സര്നായിക്. ടോപ്സ് ഗ്രപ് കേസിലും നാഷണല് സ്പോട്ട് എക്സ്ചേഞ്ചിന് വേണ്ടി കള്ളപ്പണം വെളുപ്പിച്ച കേസിലും സര്നായിക് ഇഡി നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: