Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ശാസ്ത്രവും ആത്മീയതയും ഒരുമിച്ചുകൊണ്ടുപോകണം

ഇവയൊക്കെ ഉണ്ടാക്കപ്പെട്ടത് എന്തുകൊണ്ട് എന്ന ഗവേഷണം ഇപ്പോഴും നടക്കുന്നു. വലുതിലേക്കു നോക്കുമ്പോഴും ചെറുതിലേക്ക് നോക്കുമ്പോഴും മനുഷ്യന്റെ ദൃഷ്ടിഗോചരമല്ലാത്ത ഇന്ദ്രിയങ്ങള്‍ക്ക് അപ്പുറമുള്ള ഒരു തലം ഉണ്ടെന്ന് തിരിച്ചറിയുന്നു. തിരിച്ചറിയാന്‍ കഴിയുന്ന പരിധി വളരെ കുറവാണെന്ന് ഏതൊരു ശാസ്ത്രജ്ഞനും ചിന്തയിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നു. ഈ ചിന്തയെല്ലാം ഒരു കാലത്ത് മഹര്‍ഷീശ്വരന്മാര്‍ക്ക് ഉണ്ടായിരുന്നു. പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് അറിയാന്‍ കഴിയുന്നതും ചിന്തിച്ച് മനസ്സില്‍ രൂപപ്പെടുത്താന്‍ കഴിയുന്ന ആശയങ്ങള്‍ പോലും എത്രയോ ചെറുതാണെന്ന് തിരിച്ചറിയുന്നു. അറിയാത്തത് എത്രയോ വലുതാണെന്ന് അറിയാനും അതിലൂടെ കൂടുതല്‍ നമ്രശിസ്‌ക്കരാകാനും പ്രപഞ്ചത്തിന്റെ ശക്തിയെക്കുറിച്ച് അതിശയിക്കാനുമേ ശാസ്ത്രബോധമുള്ള ഒരാള്‍ക്ക് സാധിക്കൂ. പുതിയ തലമുറ കൂടുതല്‍ ശാസ്ത്ര ബോധം ഉള്ളവരായി മാറണം. ആത്മീയതയിലേക്ക് പോകുന്നതുപോലെതന്നെ ശാസ്ത്രത്തിലേക്കും പോകാനാകും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 12, 2021, 05:51 am IST
in Article

ശാസ്ത്രരംഗത്ത് മനുഷ്യന്‍ ഏറെ മുന്നേറി. പ്രപഞ്ചത്തെക്കുറിച്ച് വളരെ മഹത്തരമായ അറിവാണ് നമുക്ക് നേടാന്‍ കഴിഞ്ഞിട്ടുള്ളത്. പ്രപഞ്ചത്തിന്റെ അങ്ങേയറ്റത്തേക്ക് ദൃഷ്‌ട്രികള്‍ പായിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനുമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. മഹാവിസ്ഫോടനത്തിനു ശേഷം പ്രപഞ്ചം വലുതായിക്കൊണ്ടിരിക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാം. വലിയ പ്രപഞ്ചത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍തന്നെ ഏറ്റവും ചെറിയ അണുക്കളെക്കുറിച്ചും നമ്മള്‍ പറയുന്നു.  

ഇവയൊക്കെ ഉണ്ടാക്കപ്പെട്ടത് എന്തുകൊണ്ട് എന്ന ഗവേഷണം ഇപ്പോഴും നടക്കുന്നു. വലുതിലേക്കു നോക്കുമ്പോഴും ചെറുതിലേക്ക് നോക്കുമ്പോഴും മനുഷ്യന്റെ ദൃഷ്ടിഗോചരമല്ലാത്ത ഇന്ദ്രിയങ്ങള്‍ക്ക് അപ്പുറമുള്ള ഒരു തലം ഉണ്ടെന്ന് തിരിച്ചറിയുന്നു. തിരിച്ചറിയാന്‍ കഴിയുന്ന പരിധി വളരെ കുറവാണെന്ന് ഏതൊരു ശാസ്ത്രജ്ഞനും ചിന്തയിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നു. ഈ ചിന്തയെല്ലാം ഒരു കാലത്ത് മഹര്‍ഷീശ്വരന്മാര്‍ക്ക് ഉണ്ടായിരുന്നു. പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് അറിയാന്‍ കഴിയുന്നതും ചിന്തിച്ച് മനസ്സില്‍ രൂപപ്പെടുത്താന്‍ കഴിയുന്ന ആശയങ്ങള്‍ പോലും എത്രയോ ചെറുതാണെന്ന് തിരിച്ചറിയുന്നു. അറിയാത്തത് എത്രയോ വലുതാണെന്ന് അറിയാനും അതിലൂടെ കൂടുതല്‍ നമ്രശിസ്‌ക്കരാകാനും പ്രപഞ്ചത്തിന്റെ ശക്തിയെക്കുറിച്ച് അതിശയിക്കാനുമേ ശാസ്ത്രബോധമുള്ള ഒരാള്‍ക്ക് സാധിക്കൂ. പുതിയ തലമുറ കൂടുതല്‍ ശാസ്ത്ര ബോധം ഉള്ളവരായി മാറണം.  ആത്മീയതയിലേക്ക് പോകുന്നതുപോലെതന്നെ ശാസ്ത്രത്തിലേക്കും പോകാനാകും.  

വലിയ വലിയ ശാസ്ത്രജ്ഞന്മാര്‍ അറിവിന്റെ അങ്ങേത്തലത്തിലെത്തുമ്പോള്‍ പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ അതിശയിക്കുന്നതാണ് നമ്മള്‍ കണ്ടിട്ടുള്ളത്.  അറിവിന്റെ തലവും അതാണ്. കൂടുതല്‍ കൂടുതല്‍ അറിവുണ്ടാകുമ്പോള്‍ നമ്മള്‍ കൂടുതല്‍ കൂടുതല്‍ താഴ്മയുള്ളവരായി മാറണം. പ്രപഞ്ചത്തിനപ്പുറത്തുള്ള തലത്തെക്കുറിച്ച് ബോധ്യമുണ്ടാകുക ആത്മീയതയെക്കുറിച്ച് ചിന്തിക്കുമ്പോഴാണ്. ആധുനിക കാലത്ത് ഇതിനൊക്കെ പ്രാധാന്യം ഉണ്ടോ എന്ന് സംശയിക്കാം. ഭാരതത്തിലെ മഹര്‍ഷിമാര്‍ ശാസ്ത്രജ്ഞന്മാരുമായിരുന്നു. ഗ്രഹങ്ങളെ കണ്ടുപിടിച്ചതും, ആയുര്‍വേദം, മെറ്റലേര്‍ജി, ഭാഷ, നക്ഷത്ര നിരീക്ഷണം എന്നീ മേഖലകളിലും ഇരുമ്പ് സംസ്‌ക്കരിക്കുന്ന രീതികള്‍ കണ്ടുപിടിച്ചതുമൊക്കെ ഇവരായിരുന്നു.

ശാസ്ത്രത്തോടൊപ്പം ആത്മീയതയും ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന സമൂഹം ഉണ്ടാകണം. ധര്‍മ്മത്തെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയുന്ന കുട്ടികളാണ് വളര്‍ന്നുവരേണ്ടത്. എന്തിനു ഭൂമിയില്‍ വന്നു, ഈശ്വര സങ്കല്്പം എന്താണ്, എന്തിന് ഭക്തരാകണം തുടങ്ങിയ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുമ്പോഴാണ് ധര്‍മ്മത്തെ നിലനിര്‍ത്താന്‍ കഴിയുക. വിശ്വസനീയമായ ഉത്തരം നല്‍കാന്‍ പര്യാപ്തരായ അധ്യാപകര്‍ ഉണ്ടാകണം, മാതാപിതാക്കള്‍ ഉണ്ടാകണം.  അറിയാനും വായിക്കാനും മനസ്സിലാക്കാനും വേദികള്‍ ഉണ്ടാകണം. കുട്ടികള്‍ ശാസ്ത്ര ബോധമുളളവരായും വളരണം.  

ശാസ്ത്രമേഖലയില്‍ പ്രധാനസ്ഥാനം വഹിക്കുന്ന രാജ്യമാണ് നമ്മുടേത്. നമ്മൂടെ ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസ സംവിധാനം ലോകത്തിലെ തന്നെ മികച്ച ഒന്നാണ്. ഐടി,  സോഫ്റ്റ വയര്‍, ഒട്ടോമൊബൈല്‍, സ്പെയിസ്, ആറ്റോമിക് എനര്‍ജി തുടങ്ങിയ മേഖലകളില്‍ വളരെ ശക്തമായ സ്വാധീനമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യം ഇന്ന് ഡിജിറ്റല്‍ വിപ്ലവത്തിലൂടെ കടന്നുപോകുന്ന സമയമാണ്. കുട്ടികള്‍ വീട്ടിലും സമൂഹത്തിലും പ്രവര്‍ത്തനങ്ങളില്‍ ശാസ്ത്രം അടിസ്ഥാനമാക്കിമാറ്റണം. ധര്‍മ്മത്തെയും ശാസ്ത്രത്തേയും ഒന്നിച്ചു കൊണ്ടുപോകാനുള്ള പ്രവര്‍ത്തനം ബാലഗോകുലം പോലുള്ള സംഘടനകള്‍ ചെയ്യണം.  

പ്രപഞ്ചത്തെ അതിശയത്തോടെ നോക്കാനും പഠിക്കാനുമുള്ള വാഞ്ച നിലനിര്‍ത്താനുള്ള പ്രവര്‍ത്തനം നടത്തണം. ഭാരതീയര്‍ രണ്ടാംതരത്തില്‍ പെട്ടവരല്ല.  ശക്തമായ നേതൃത്വം ഉണ്ടെങ്കില്‍  അങ്ങേയറ്റത്തെ വിജയം നേടാന്‍ കഴിയുന്ന ശക്തമായ സമൂഹമാണ് നമ്മുടേത്. അത് മനസ്സിലാക്കി മുന്നോട്ടുപോകാന്‍ കഴിയണം. ഓരോ കുഞ്ഞും ജനിക്കുമ്പോള്‍ അത് ആത്മീയ ചൈതന്യത്തിന്റെ മൂര്‍ത്ത രൂപമാണ്. പിന്നീട് ജീവിതയാത്രയില്‍ സ്വത്വത്തെക്കുറിച്ചുള്ള മറവി ബാധിക്കുകയും താന്‍ ആര് എന്ന ബോധം ഇല്ലാതാകുകയും ചെയ്യുന്നു. അത് തിരിച്ചുകൊണ്ടുവരാനുള്ള, വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്.

(ബാലഗോകുലം സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ മുഖ്യപ്രഭാഷണം)

എസ്. സോമനാഥ്

ഡയറക്ടര്‍, വിഎസ്എസ്‌സി

Tags: spiritualബാലഗോകുലംശാസ്ത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പേരിൽ ഈ അക്ഷരങ്ങൾ ഉണ്ടോ? ഭാഗ്യം ഉറപ്പ്

Samskriti

പ്രപഞ്ചസൃഷ്ടി-1: പഞ്ചഭൂതാത്മകമായ പ്രപഞ്ചരചന

Kerala

സനാതന ധര്‍മ്മത്തെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് മഹാമാഘ മഹോത്സവത്തില്‍ ഗവര്‍ണര്‍, സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരെ സംഘാടകര്‍ ഹൈക്കോടതിയില്‍

Samskriti

സര്‍ഗാത്മക വ്യക്തിത്വം: ജീവിതത്തെ ആനന്ദദായകമാക്കുന്ന മാന്ത്രിക ശക്തി

Samskriti

മായാമയമായ പ്രപഞ്ചം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.