Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അധികാര ദുരുപയോഗവും പ്രതികാര രാഷ്‌ട്രീയവും

സ്വര്‍ണ കള്ളക്കത്ത് കേസായാലും, ഇതുമായി ബന്ധമുള്ള ഡോളര്‍ കടത്തായാലും, ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസായാലും പോലീസിനെ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ വ്യക്തമായി വരികയാണ്. ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി ഇതിനായി പോലീസിനെ സമര്‍ത്ഥമായി ഉപയോഗിക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 12, 2021, 05:00 am IST
in Editorial

സ്വര്‍ണ കള്ളക്കടത്തു കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും, കേന്ദ്രമന്ത്രി വി. മുരളീധരനും, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കുമെതിരെ മൊഴി നല്‍കാന്‍ കേസിലെ പ്രതികളില്‍ ഒരാളായ പി.എസ്. സരിത്തിനെ ചില പോലീസ് ഉദ്യോഗസ്ഥര്‍ നിരന്തരം പീഡിപ്പിക്കുകയാണെന്ന പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ടിരിക്കുകയാണ്. പ്രത്യേക സിറ്റിങ് നടത്തി സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയ കോടതി ഇയാള്‍ക്ക് സംരക്ഷണം നല്‍കണമെന്നും, ജയിലില്‍ ശാരീരികമോ മാനസികമോ ആയ പീഡനമുണ്ടാകരുതെന്നും അധികൃതരോട് നിര്‍ദ്ദേശിച്ചിരിക്കുന്നു. പ്രതികളുടെ ജീവന്‍ അപകടത്തിലാവാനുള്ള സാധ്യത മുന്‍നിര്‍ത്തി അവരെ കര്‍ണാടകയിലെ ജയിലിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനിരിക്കുകയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. കൊഫെപോസ നിയമപ്രകാരം പ്രതികളായവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനായതിനാല്‍ അനേ്വഷണ ഏജന്‍സികളുടെ ഈ ആവശ്യം കോടതിക്ക് അംഗീകരിക്കേണ്ടിവരും. പൂജപ്പുര ജയില്‍ സൂപ്രണ്ട് അടക്കം മൂന്നു പോലീസ് ഉദ്യോഗസ്ഥരാണ് ബിജെപി നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ സരിത്തിനെ പീഡിപ്പിക്കുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

പോലീസിനെ ഉപയോഗിച്ചുള്ള നഗ്‌നമായ അധികാര ദുര്‍വിനിയോഗവും രാഷ്‌ട്രീയ പ്രതികാരവുമാണ് ഇടതുമുന്നണി സര്‍ക്കാര്‍ നടത്തുന്നതെന്ന് ഇപ്പോള്‍ വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതിയായ സ്വര്‍ണ കള്ളക്കടത്ത് കേസില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം അട്ടിമറിക്കാന്‍ ക്രൈംബ്രാഞ്ചിനെ രംഗത്തിറക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുന്നതിനു മുന്‍പേ തെളിവുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. സ്വര്‍ണ കള്ളക്കടത്തില്‍ ഉള്‍പ്പെട്ട ചില വിദേശപൗരന്മാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയം ഈയിടെ അനുമതി നല്‍കിയിരുന്നു. കള്ളക്കടത്തിലെ മുഖ്യകണ്ണികളാണെന്ന് കരുതപ്പെടുന്ന ഇവരില്‍ ചിലരുമായി സ്വന്തം ഓഫീസിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ചോദ്യംചെയ്യുന്ന മുറയ്‌ക്ക് ഇതുവരെ സംശയത്തിന്റെ നിഴലിലായിരുന്ന മുഖ്യമന്ത്രി കേസില്‍ പ്രതിയാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിദേശകാര്യ സഹമന്ത്രിക്കെതിരെയും മറ്റും മൊഴി സംഘടിപ്പിക്കാനുള്ള തന്ത്രം മെനയുന്നത്. ഇങ്ങനെയൊരു മൊഴി ലഭിച്ചാല്‍ സര്‍ക്കാരിന്റെ താല്‍പര്യപ്രകാരം പ്രഖ്യാപിച്ചിട്ടുള്ള ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ ബിജെപി നേതാക്കളെ വിളിച്ചുവരുത്തി പാര്‍ട്ടിയെയും കേന്ദ്രസര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കാമെന്നാണ് പിണറായി സര്‍ക്കാര്‍ കരുതുന്നത്.

സ്വര്‍ണ കള്ളക്കത്ത് കേസായാലും, ഇതുമായി ബന്ധമുള്ള ഡോളര്‍ കടത്തായാലും, ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസായാലും പോലീസിനെ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ വ്യക്തമായി വരികയാണ്. ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി ഇതിനായി പോലീസിനെ സമര്‍ത്ഥമായി ഉപയോഗിക്കുന്നു. വിജിലന്‍സിലും ജയില്‍വകുപ്പിലുമുള്ളവരെ സ്വന്തം ചട്ടുകങ്ങളാക്കുന്നു.അധികാരത്തുടര്‍ച്ച ലഭിച്ചതിന്റെ പേരില്‍ ജനകീയ പരിവേഷം എടുത്തണിയുന്നുണ്ടെങ്കിലും മാഫിയാ ഭരണത്തിനാണ് പിണറായി നേതൃത്വം നല്‍കുന്നത്. സ്വേച്ഛാധിപതിയായ ഈ ഭരണാധികാരിക്ക് ചേരുന്നതും ഇതായിരിക്കാം. പിണറായിയുടെ ഭരണത്തിന്‍ കീഴില്‍ പോലീസ് സിപിഎമ്മിന് വിടുപണി ചെയ്യുന്ന കാഴ്ച ജനങ്ങള്‍ കാണുന്നുണ്ട്. പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെട്ട വാളയാര്‍ പീഡനക്കേസായാലും, ഇപ്പോള്‍ വണ്ടിപ്പെരിയാറില്‍ ഒരു പിഞ്ചുബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസായാലും വേട്ടക്കാര്‍ക്കുവേണ്ടിയാണ് സിപിഎം നിലകൊള്ളുന്നത്. പോലീസ് ഇതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വളരെ അസാധാരണവും ദൗര്‍ഭാഗ്യകരവുമായ സ്ഥിതിവിശേഷമാണിത്. നിയമവാഴ്ച നിലനിര്‍ത്താന്‍ ജനാധിപത്യ വിശ്വാസികളായ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Tags: cpmPinarayi Vijayanഅഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.