തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന പട്ടികജാതി ക്ഷേമഫണ്ട് സിപിഎം നേതാക്കള്‍ തട്ടിയെടുത്തു. 100 കോടിയോളം രൂപ ഇത്തരത്തില്‍ തട്ടിച്ചെടുത്തതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ആരോപിച്ചു.പഠനത്തിനും മറ്റു കാര്യത്തിനുമായി പട്ടികജാതി വിഭാഗത്തിന് കിട്ടേണ്ട പണം സിപിഎം നേതാക്കള്‍ അടിച്ചു മാറ്റിയത് ഉന്നത നേതാക്കള്‍ അറിഞ്ഞിട്ടും അഴിമതി മറച്ചുവെച്ചു. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലന് അഴിമതിയുടെ കാര്യങ്ങള്‍ നേരത്തെ അറിയാമായിരുന്നെങ്കിലും അദ്ദേഹം കണ്ണടച്ചു. സിപിഎം സെക്രട്ടറി എ.വിജയരാഘവന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.
തിരുവനന്തപുരത്തെ ഒരു എസ്.സി പ്രമോട്ടറെ സ്വാധീനിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം ഫണ്ട് തട്ടിയത് ഇതിന്റെ ഉദ്ദാഹരണമാണ്. ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗത്തിന്റെ അമ്മയുടേയും അച്ഛന്റെയും അക്കൗണ്ടിലേക്ക് ട്രഷറി വഴി പണം എത്തിയെന്ന് എസ്.സി പ്രമോട്ടര്‍ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ അവഗണിച്ചു. 2016 മുതല്‍ പണം വരുന്നുണ്ടെങ്കിലും ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. പാവപ്പെട്ട പട്ടികജാതിക്കാര്‍ക്ക് കിട്ടേണ്ട പണം അക്കൗണ്ട് നമ്പര്‍ മാറ്റി സിപിഎമ്മുകാര്‍ തട്ടിയെടുക്കുകയാണ്. ഈ കേസില്‍ പൊലീസ് എഫ്ഐആര്‍ ഇട്ടെങ്കിലും അവരുടെ അനാസ്ഥ കാരണം പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. തിരുവനന്തപുരത്തേത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. കേരളത്തിലെ എല്ലാ നഗരസഭകളിലും ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ട്. എസ്.സി പ്രമോട്ടര്‍മാര്‍ വഴിയാണ് അഴിമതി നടക്കുന്നത്. ഈ കേസില്‍ സമഗ്രമായ അന്വേഷണം വേണം. മുഖ്യമന്ത്രി ഇടപെട്ട് എന്താണ് നടന്നതെന്ന് വിശദീകരിക്കണം. കേന്ദ്ര-സംസ്ഥാന പട്ടികജാതി കമ്മീഷനുകള്‍ പ്രശ്നത്തില്‍ ഇടപെടണം. ട്രെഷറി ഉദ്യോഗസ്ഥര്‍ക്കും പട്ടികജാതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും സുരേന്ദ്രന് ആരോപിച്ചു.
തിരുവനന്തപുരം അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതിയായ സരിനെ കൊണ്ട് ബിജെപി നേതാക്കള്‍ക്കെതിരെ മൊഴി കൊടുക്കാന്‍ നിര്‍ബന്ധിച്ചത് ജയില്‍ സൂപ്രണ്ടാണ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ജയില്‍ വകുപ്പിലാണ് അധികാര ദുര്‍വിനിയോഗം നടന്നത്. സിപിഎം നിയന്ത്രണത്തിലുള്ള ജുഡീഷ്യല്‍ കമ്മീഷന്റെ മുമ്പില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഉള്‍പ്പെടെ ബിജെപികോണ്‍ഗ്രസ് നേതാക്കളുടെ പേര് വരുത്താനാണ് ശ്രമം. നീചമായ കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ജയിലില്‍ പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഉത്തരവാദികള്‍ ജയില്‍വകുപ്പാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ തിരുവനന്തപുരം ജില്ലാപ്രസിഡന്റ് വിവി രാജേഷും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: