മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
കാര്‍ഷിക മേഖലയില്‍ ആദായം വര്‍ധിക്കും. മുടങ്ങിയ വിദേശയാത്രക്ക് അനുമതി ലഭ്യമാവും. പ്രലോഭനങ്ങളില്‍ മനസു പതറും. പൂര്വികഭൂമിയില് ഗൃഹ നിര്‍മാണത്തിന് തുടക്കമിടും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഉദ്യോഗത്തില്‍ പ്രമോഷന് ലഭ്യമാവും. കടംകൊടുത്ത ധനം തിരികെ ലഭിക്കും. സൗഹൃദങ്ങള്‍ പലതും നഷ്ടമാവും. വിവാഹകാര്യങ്ങള്‍ക്ക് അനിശ്ചിതത്വം സിദ്ധിക്കും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പൂര്‍വ്വിക സഹപാഠികളുമായി സൗഹൃദം പുതുക്കും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ദാമ്പത്യബന്ധം കൂടുതല്‍ ദൃഢമാവും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
കലാ കായിക മത്സരങ്ങളില്‍ പങ്കുവഹിക്കും. കരാര്‍ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്തും. നഷ്ടപ്പെട്ട രേഖകള്‍ തിരികെ ലഭിക്കും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഈ വാരം ഗുണം ചെയ്യില്ല.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
മനോദീഷ്ട കാര്യങ്ങള്‍ സിദ്ധിച്ചുകിട്ടും. സ്നേഹവും ആത്മാര്‍ത്ഥതയുമുള്ള ജീവിതപങ്കാളിയെ ലഭ്യമാവും. രോഗദുരിത ശമനത്തിനായി ആയുര്വേദമാര്ഗം സ്വീകരിക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
വ്യാപാര മേഖലയില്‍ മെച്ചമുണ്ടാവും. വിദേശ ഉപരിപഠന സാധ്യത തെളിയും. കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ക്ക് അവസരം സിദ്ധിക്കും. കൂടുതല്‍ ആത്മസംയമനം പാലിക്കും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
വ്യാപാര മേഖലയില്‍ വിജയമുണ്ടാവും. സഹോദരങ്ങളില്‍ വഞ്ചനാപരമായ സമീപനം ഉണ്ടാവും. ധനവും വിലപ്പെട്ട രേഖകളും നഷ്ടപ്പെടാന്‍ സാധ്യത.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ബന്ധുജനങ്ങളുമായി നീരസത്തിന് സാധ്യത. കടം വാങ്ങിയ ധനം തിരികെ നല്‍കും. സ്ഥാനമാനങ്ങള്‍ ലഭ്യമാവും. കൂടുതല്‍ മനഃസാന്നിധ്യത്തോടെ പെരുമാറും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
വ്യാപാര വ്യവസായ മേഖലയില്‍ ഉന്നതി. താല്‍ക്കാലിക നിയമനങ്ങളാല്‍ പരാധീനതകള്‍ പരിഹരിക്കപ്പെടും. സാംസ്കാരിക വിഷയങ്ങളില്‍ വ്യാപരിക്കും. അമിത ആത്മവിശ്വാസം നിലനിര്‍ത്തും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
കുടുംബ സമാധാനവും സ്വസ്ഥതയും ലഭ്യമാവും. മോഷ്ടാക്കളുടെ ശല്യം വര്‍ധിക്കും. കമിതാക്കള്‍ക്ക് വിവാഹയോഗം ഉണ്ട്.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ജലജന്യ രോഗ സാധ്യതകള്‍ വര്‍ധിക്കും. നൂതന വാഹനയോഗമുണ്ട്. കുടുംബാംഗങ്ങളുടെ സന്തോഷത്തിനായി ധനവിനിയോഗം ചെയ്യും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും. സാമ്പത്തിക മേഖലയില്‍ വ്യാപരിക്കുന്നവര്‍ ശ്രദ്ധിക്കണം. വൈദേശിക യാത്രകള്‍ക്ക് താല്‍ക്കാലിക വിഘ്നമുണ്ടാവും. ഉദരരോഗ സാധ്യത കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: