ലഖ്നോ: ഉത്തര്‍പ്രദേശിലെ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷപദവികളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 85 ശതമാനത്തോളം സീറ്റുകളും ബിജെപി പിടിച്ചു. 825ല്‍ 635 ബ്ലോക്ക് പഞ്ചായത്തുകളുടെയും അധ്യക്ഷപദവി ബിജെപിയ്ക്കാണ്.
സ്വതന്ത്രരെ കൂടെ നിര്‍ത്തിക്കൊണ്ടുള്ള യോഗി ആദിത്യനാഥിന്റെ തന്ത്രം വന്‍ വിജയം കൊയ്യുകയായിരുന്നു. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചോദനവും മാര്‍ഗ്ഗനിര്‍ദേശവുമാണ് സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവരെ ഒന്നിപ്പിച്ച് വിജയം കൊയ്യാന്‍ സഹായിച്ചത്,’ ഐതിഹാസിക വിജയത്തിന് ശേഷം യോഗി ആദിത്യനാഥ് പറഞ്ഞു.
ലഖ്നോ, കന്നോജ് ബ്ലോക്ക് പഞ്ചായത്തുകളില്‍ ബിജെപി എട്ടുസീറ്റുകളും നേടി തൂത്തുവാരി. മൊറാദാബാദില്‍ ആറ് സീറ്റുകളും ഭദോഹിയില്‍ മൂന്ന് സീറ്റുകളും ബിജെപി നേടി. സീതാപൂരില്‍ 15 ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷപദവിയും ഹര്‍ദോയില്‍ 14 ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷപദവികളും ബിജെപി നേടി. ആഗ്ര ബ്ലോക്ക് പഞ്ചായത്തില്‍ 14 അധ്യക്ഷപദവികളും ബിജെപിക്കാണ്, മുസഫര്‍നഗറില്‍ എട്ട് സീറ്റുകളും നേടി. സമാജ് വാദിയുടെ കോട്ടയായ അസംഗറിലും ബിജെപി മേല്‍ക്കൈ നേടി. ഇവിടെ 22 ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷപദവികളില്‍ 12 എണ്ണം ബിജെപി നേടി.
യോഗി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികളുടെ വലിയ വിജയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നാമനിര്‍ദേശപത്രിക പിന്‍വലിക്കേണ്ട ദിവസമായ വെള്ളിയാഴ്ച തന്നെ 349 ബ്ലോക്കുകളിലെ അധ്യക്ഷപദവികളിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: