മാരക്കാന: കോപ്പാ അമേരിക്ക സ്വപ്ന ഫൈനലില്‍ ബ്രസീലിനെ തോല്‍പ്പിച്ച് അര്‍ജന്റീന കപ്പുയര്‍ത്തി. 2ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് അര്‍ജന്റീന ജയം സ്വന്തമാക്കിയത്. ഏയ്ഞ്ചല്‍ ഡി മരിയ 22ാം മിനിറ്റില്‍ നേടിയ ഗോളിലാണ് അര്‍ജന്റീന ജയം കൈപ്പിടിയിലൊതുക്കിയത്. ലയണല്‍ മെസി രാജ്യത്തിന് നേടിക്കൊടുക്കുന്ന ആദ്യ അന്താരാഷ്‌ട്ര കപ്പായി കോപ്പാ അമേരിക്ക മാറി.
റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. ആദ്യ 15 മിനിറ്റ് ഇരു ടീമും പരുക്കന്‍ കളി പുറത്തെടുത്തു. നിരവധി ഫൗളുകളാണ് ഈ സമയത്ത് ഉണ്ടായത്. പിന്നീട് പതിയെ താളം കണ്ടെത്തിയ അര്‍ജന്റീന 22ാം മിനിറ്റില്‍ മുന്നിലെത്തി. 2004ലും 2017ലും ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് കിരീടമുയര്‍ത്തിയ ബ്രസീലിന് ഇത്തവണ അടവ് പിഴച്ചു.
1993നുശേഷം അര്‍ജന്റീന നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്. ലോക ഫുട്‌ബോളിലെ ഇതിഹാസമായി വളര്‍ന്നപ്പോഴും സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പേരില്‍ അര്‍ജന്റീന ജഴ്‌സിയില്‍ കിരീടങ്ങളില്ലെന്ന പരിഹാസത്തിനും ഇതോടെ മുനയൊടിഞ്ഞു. സെമിഫൈനലില്‍ കൊളംബിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച ടീമില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോനിയുടെ തന്ത്രം ഫലം കാണുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: