ന്യൂദല്‍ഹി: പുനഃസംഘടനയ്ക്കുശേഷമുള്ള കേന്ദ്രമന്ത്രിസഭയുടെ ആദ്യ യോഗം വ്യാഴാഴ്ച ചേര്‍ന്നു. ആരോഗ്യ, കാര്‍ഷിക മേഖലകളില്‍ സുപ്രധാന തീരുമാനങ്ങള്‍ യോഗത്തിലുണ്ടായി. ‘ആത്മനിര്‍ഭര്‍ ഭാരതിന് കീഴില്‍ കര്‍ഷകരുടെ അടിസ്ഥാനസൗകര്യ ഫണ്ടിലേക്ക് അനുവദിച്ച ഒരുലക്ഷം കോടി രൂപ കാര്‍ഷിക ഉത്പന്ന വിപണന സമിതി(എപിഎംസി)കള്‍ക്ക് ഉപയോഗിക്കാം’ എന്ന് കേന്ദ്രകൃഷിമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇത് ചന്തകളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെങ്ങുകൃഷി വര്‍ധിപ്പിക്കാനായി നാളികേര ബോര്‍ഡ് നിയമം ഭേദഗതി ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
‘നാളികേര ബോര്‍ഡ് അധ്യക്ഷന്‍ ഓദ്യോഗിക വൃത്തങ്ങളില്‍നിന്നുള്ള ആളായിരിക്കില്ല. ഈ മേഖലയിലെ പ്രവര്‍ത്തങ്ങളെക്കുറിച്ചു അറിയുകയും മനസിലാക്കാന്‍ കഴിയുകയും ചെയ്യുന്ന കര്ഷകരില്നിന്നുളള ആളായിരിക്കും അദ്ദേഹം’. പുതിയ കൃഷി നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ മണ്ഡികളെ(എപിഎംസികള്‍) ബാധിക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എങ്കിലും അവയെ വീണ്ടും ശക്തിപ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുക്കുകയാണ്. ‘എപിഎംസി നിര്‍ത്തില്ല. പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയശേഷവും കോടികള്‍ മൂല്യമുള്ള വിഭവങ്ങള്‍ കാര്‍ഷിക ചന്ത(മണ്ഡി)കള്‍ക്ക് നല്കി, അത് അവയെ ശക്തിപ്പെടുത്തും’- കൃഷിമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഇടനിലക്കാരുടെ സമരവുമായി ബന്ധപ്പെട്ടവരോട് പറയാന്‍ ഞാന്‍ ആഹ്രഹിക്കുന്നു. വിപണികള്‍ ഇല്ലാതാകില്ലെന്ന് മാത്രമല്ല അവയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് ഒഴിച്ചുള്ള ഏത് നിര്‍ദേശവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം 23,123 കോടി രൂപയുടെ അടിയന്തര ആരോഗ്യ പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വാര്‍ത്താ വിനിമയ മന്ത്രി അനുരാഗ് താക്കൂര്‍, ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: