കോഴിക്കോട്: കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സ് ദീര്‍ഘകാല പാട്ടത്തിന് ‘വിറ്റു’. ആലിഫ് ബില്‍ഡേഴ്‌സ് കാംപ്ലക്‌സ് ഏറ്റെടുത്തിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മുപ്പത് വര്‍ഷത്തെ പാട്ടത്തിനാണ് ആലിഫ് ബില്‍ഡേഴ്‌സ് സര്‍ക്കാര്‍ നിര്‍മ്മിച്ച ബില്‍ഡിങ്ങ് ഏറ്റെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി ആന്റണി രാജുവുമായി സംസാരിച്ചെന്നും യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും ഇവിടെ ഒരുക്കുമെന്ന് അറിയിച്ചാതായും മന്ത്രി പറഞ്ഞു. ഓഗസ്ത് 26 ന് ധാരണാപത്രം ഒപ്പുവെക്കുകയും കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സ് അന്നു തന്നെ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
2007 ലാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സ് പണിയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 2016 ല്‍ മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തിയാക്കി കോംപ്ലക്‌സ് നാടിന് സമര്‍പ്പിച്ചു. മൊത്തം കെട്ടിടം ഏറ്റെടുത്ത് നടത്തുന്നതിന് വേണ്ടി 2015 ല്‍ തന്നെ ടെണ്ടറുകള്‍ വിളിച്ചിരുന്നെങ്കിലും ആരും ഏറ്റെടുക്കാനായി മുന്നോട്ടുവന്നില്ല. തുടര്‍ന്നാണ് ആലിഫ് ബില്‍ഡേഴ്‌സ് ഏറ്റെടുക്കുന്നത്.
നേരത്തെ, തിരുവനന്തപുരം വിമാനത്താവളം 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് ലേലം നടത്തിയതിനെ എതിക്കാന്‍ മുന്നിട്ട് നിന്ന് വ്യക്തിയാണ് ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ലേലത്തില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെടുകയും അദാനി ഗ്രൂപ്പ് വിജയിക്കുകയും ചെയ്തതിനെതിരെ ഇദേഹം നേതൃത്വം നല്‍കുന്ന ഡിവൈഎഫ്‌ഐ തിരുവനന്തപുരത്ത് സമരം നടത്തിയിരുന്നു. വിമാനത്താളവം കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് വിറ്റുവെന്ന് പ്രചരിപ്പിക്കുന്നതിന് മുന്‍പന്തിയില്‍ നിന്നതും മുഹമ്മദ് റിയാസും സംഘവുമായിരുന്നു. അതേ വ്യക്തിതന്നെ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സ് ദീര്‍ഘകാല പാട്ടത്തിന് ആലിഫ് ബില്‍ഡേഴ്‌സിന് ‘വിറ്റ’ പ്രഖ്യാപനം നടത്തിയ ഇരട്ടത്താപ്പ് സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: