ന്യൂദല്‍ഹി: കേന്ദ്ര ഫിഷറിസ്- മൃഗസംരക്ഷണ, വാര്‍ത്താ പ്രക്ഷേപണ വകുപ്പുകളില്‍ സഹമന്ത്രിയായി ഡോ. എല്‍. മുരുകന് ചുമതലയേറ്റു. മന്ത്രി ഗിരിരാജ് സിംഗ്, പര്‍ഷോത്തം രൂപാല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കേന്ദ്ര ഫിഷറിസ്- മൃഗസംരക്ഷണ മന്ത്രായത്തിലെ ചുമതലയേല്‍ക്കല്‍. വാര്‍ത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ പൂച്ചെണ്ട് നല്‍കിയാണ് തന്റെ സഹപ്രവര്‍ത്തകനെ ചുമതലയിലേയ്ക്ക് സ്വീകരിച്ചത്.
1977 മേയ് 29 ന് തമിഴ്നാട്ടിലെ നാമക്കല്‍ ജില്ലയിലെ പരാമതിയിലാണ് എല്‍. മുരുകന് ജനിച്ചത്. ചെന്നെ ഡോ.അംബേക്കല്‍ ലോ കോളേജില്‍ നിന്ന് നിയമംബിരുദം കരസ്ഥമാക്കി. ശേഷം മദ്രാസ് സര്കലാശാളയില് നിന്ന് ബിരുദാനന്ദര ബിരുദവും ഗവേഷണവും പൂര്‍ത്തിയാക്കി. ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തിലാണ് മുരുകന് എബിവിപിയുമായി അടുക്കുന്നത്. എബിവിപിയിലൂടെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സജീവ പ്രവര്ത്തകനായുംമാറി.
ബിജെപിയുടെ വിവിധ ചുമതലകളിലേയ്ക്ക് നിയോഗിക്കപ്പെട്ട മുരുകന് 2017 ല്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു. തമിഴിസൈ സൗന്ദരരാജന് സ്ഥാനമൊഴിഞ്ഞതോടെ ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷനായി.
തമിഴ് വിശ്വാസങ്ങള്‍ക്ക് നേരെ ഡിഎംകെ നടത്തിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയായി സംസ്ഥാനത്തുടനീളം വേല് യാത്ര സംഘടിപ്പിച്ചതോടെ എല്‍. മുരുകന് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. മുരുകന്റെ നേതൃത്വത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് നേരിട്ട ബിജെപിക്ക് തമിഴ്നാട് നിയമസഭയില്‍ നാല്സീറ്റുകള്‍ നേടാനായി. ധര്‍മപുരം മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ അദേഹം നിസാരവോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: