തിരുവനന്തപുരം: ഫ്രീഫയര്‍ ഗെയിമിന് അടിമപ്പെട്ട് തിരുവനന്തപുരത്തും വിദ്യാര്‍ഥി ജീവനൊടുക്കി. അനുജിത്ത് അനില്‍ എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ മണിക്കൂറുകളോളം മകന് ഗെയിം കളിച്ചിരുന്നതായി അമ്മ പറയുന്നു.
എല്ലാക്കാര്യങ്ങളിലും മിടുക്കനായിരുന്ന അഭിജിത്ത് ഗെയിം കളിക്കാന്‍ തുടങ്ങിയതോടെ സ്വഭാവം ആകെ മാറി. വീട്ടുകാര്‍ പറഞ്ഞാല്‍ കേള്‍ക്കാതായി. ഉയര്‍ന്ന വിലയുടെ മൊബൈല്‍ വാങ്ങി. ചാര്‍ജ് ചെയ്യാനായും വഴക്ക് കൂടും. ഇങ്ങനെ സ്വഭാവത്തില്‍ ആകെ മാറ്റമായിരുന്നുവെന്ന് അനുജിത്തിന്റെ അമ്മ പറയുന്നു. ഫ്രീ ഫയര്‍ എന്ന ഗെയിമാണ് കുട്ടി കളിച്ചിരുന്നതെന്നാണ് വിവരം.
പത്താംക്ലാസിന് ശേഷമാണ് മൊബൈല്‍ ഗെയിമുകളില്‍ കമ്പംകയറിയത്. മൂന്ന് വര്‍ഷം കൊണ്ടു പൂര്‍ണമായും ഗെയിമിന് അടിമയായി എന്നും വീട്ടുകാര്‍ പറഞ്ഞു. 20 മണിക്കൂര്‍ വരെ ഗെയിം കളിച്ചിരുന്ന അനുജിത് മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ പണം ചോദിച്ചു നിരന്തരം വഴക്കിട്ടിരുന്നതായും വീട്ടുകാര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇതിനകം തന്നെ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്രീ ഫയര്‍ പോലുള്ള ഗെയിമുകള്‍ കുട്ടികള്‍ക്ക് ആദ്യം സന്തോഷവും പിന്നീട് ഉത്കണ്ഠയും അതിന് ശേഷം വിഷാദവുമായിരിക്കും സൃഷ്ടിക്കുകയെന്നും ഇത്തരക്കാര്‍ക്ക് ചികിത്സ അനിവാര്യമാണെന്നും മനോരോഗ വിദഗ്ദര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: