ന്യൂദല്‍ഹി: പുതിയ കേന്ദ്ര വ്യോമയാനമന്ത്രിയായി മധ്യപ്രദേശില്‍നിന്നുള്ള ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ നിയമിതനായി. ബുധനാഴ്ച നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ഇടംനേടിയ പ്രമുഖരില്‍ ഒരാളാണ് രാജ്യസഭാംഗമായ അദ്ദേഹം. ജോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവറാവു സിന്ധ്യ പി വി നരസിംഹറാവു സര്‍ക്കാരില്‍ വ്യോമയാനം കൈകാര്യം ചെയ്തിട്ടുണ്ട്. യുവത്വവും ഊര്‍ജസ്വലതയുമുള്ള പുതുമുഖത്തെ വ്യോമയാന മന്ത്രാലയത്തിന് ആവശ്യമുണ്ടെന്ന ബിജെപി കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയെ ചുമതലയേല്‍പ്പിച്ചത്.
സിന്ധ്യ കേന്ദ്രമന്ത്രിയായ വാര്‍ത്തകള്‍ എത്തിയതോടെ രാജസ്ഥാനില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ് അദ്ദേഹത്തിന്റെ പാത പിന്തുടരുമോയെന്നാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ച. പേരിലുള്ള ‘പൈലറ്റിനെ’ വിമാനത്തിന്റെ പൈലറ്റിനോട് ഉപമിച്ചാണ് പലരുമിപ്പോള്‍ സച്ചിനെ പരിഹസിക്കുന്നത്. ‘സിന്ധ്യ പറന്നുയര്‍ന്നുവെങ്കിലും പൈലറ്റ് ഇപ്പോഴും ഭൂമിയില്‍തന്നെ’യെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു.
‘സിന്ധ്യയെ വ്യോമയാന മന്ത്രായാക്കി, പൈലറ്റിനെ കൊണ്ടുവരികയായിരിക്കും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രധാന ജോലി ‘ എന്ന് മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: