കോഴിക്കോട്: വീടിനുള്ളിൽ അഞ്ചുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. പയ്യാനക്കല്‍ ചാമുണ്ഡിവളപ്പിലായിരുന്നു സംഭവം. നവാസ്- സമീറ ദമ്പതികളുടെ മകള്‍ ആയിശ റെയ്ഹാനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീറയെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
വീട്ടില്‍ നിന്ന് ഉച്ചത്തിലുള്ള ബഹളം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുകിയതിന്റെ പാടുണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ദമ്ബതികള്‍ക്ക് 12 വയസുള്ള മറ്റൊരു കുട്ടികൂടിയുണ്ട്.
ബേപ്പൂര്‍ സ്വദേശികളായ കുടുംബം അടുത്തിടെയാണ് ചാമുണ്ഡിവളപ്പില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: