മുഹമ്മ: വേമ്പനാട്ട് കായല്‍, കുട്ടനാട്ടിലെ പുഴകള്‍ എന്നിവിടങ്ങളില്‍ സുലഭമായി കണ്ടുവരുന്ന മഞ്ഞക്കുരി ഒരു കാലത്ത് വംശനാശ ഭീഷണനേരിട്ടിരുന്നു. രണ്ടായിരമാണ്ടിന് മുന്‍പുള്ള സ്ഥിതി മരുന്നിനു പോലും മഞ്ഞക്കൂരിയെ കിട്ടിയിരുന്നില്ല എന്നതായിരുന്നു. കുമരകം കാര്‍ഷിക വികസന ഗവേഷണ കേന്ദ്രത്തിന്റെ ഇടപെടലും , അവിടെ അന്ന് അസോസിയേറ്റ് ഡയറക്ടറായിരുന്ന ഡോ: കെ.ജി പത്മകുമാറിന്റെ ഗവേഷണതല്പ്പരതയുമാണ് ഇതിന് മാറ്റമുണ്ടാക്കിയത്.
വംശനാശം വന്നുകൊണ്ടിരുന്ന മഞ്ഞക്കൂരിയെത്തേടി കായലുകളിലും ജലാശയങ്ങളിലും തിരഞ്ഞെങ്കിലും കുട്ടനാട്ടിലെ പുഴകളില്‍ നിന്നും 16 എണ്ണത്തിനെ കണ്ടെത്തി. അതില്‍ ആണ് വര്ഗത്തില്പ്പെട്ടവരണ്ടോ മൂന്നോ മാത്രം. ഡോ: പത്മകുമാറിന്റെ നേതൃത്വത്തില്‍ മത്സ്യങ്ങളുടെ ജീന്സംരക്ഷിക്കുന്ന സ്ഥാപനത്തിലെത്തിച്ചു. ലക്നൗവിലാണ് ദേശീയ മത്സ്യ ജനിതക വിഭവ ബ്യൂറോ പ്രവര്‍ത്തിക്കുന്നത്. അവിടുത്തെശാസ്ജ്ഞ രാന്മാരുമായി സഹകരിച്ച് രണ്ടായിരമാണ്ടില്‍ ബീജസങ്കലനം നടത്തി ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വേമ്പനാട്ട് കായല്‍, ശാസ്താംകോട്ട കായല്‍, കുട്ടനാട്ടിലെ പുഴകള്‍ എന്നിവിടങ്ങളില്‍ നിക്ഷേപിച്ചു.
കേരളത്തില്‍ ഒരു ശതമാനം മാത്രമുണ്ടായിരുന്ന മഞ്ഞക്കൂരി ഇപ്പോള്‍ 11 ശതമാനമായി. മഞ്ഞനിറം മാത്രമല്ല. രണ്ടു കവിളത്തും മറുക്, ഉളുമ്പ് കുറവ്, പഞ്ഞി പോലെയുള്ള മാംസ്യം ,രുചി എന്നിവ മഞ്ഞക്കൂരിയുടെ പ്രത്യേകതയാണ്. ജീവനോടെ കിട്ടിയാല്‍ അക്ക്വേറിയത്തിലും ചിലര്‍ വളര്‍ത്താറുണ്ട്.ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഇവ മുട്ടയിടുന്നു. ഒരു മഞ്ഞക്കൂരിക്ക് ആയിരക്കണക്കിന് മുട്ടയിടാന്‍ കഴിയും. ഒരു കിലോ വരെ തൂക്കം വെക്കുന്ന മഞ്ഞക്കൂരി സ്വാദിഷ്ടമായ ഭക്ഷ്യ വിഭവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: