കോട്ടയം: റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനായി വീണ്ടും നിയമിതനായ ഡോ. സാവര്‍ ധനാനിയ കോട്ടയത്തെ റബ്ബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി. കഴിഞ്ഞ ജൂണ്‍ 25നാണ് അദ്ദേഹത്തെ വീണ്ടും നിയമിച്ചത്. 30ന് അദ്ദേഹം ഓണ്‍ലൈനായി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. മൂന്നുവര്‍ഷമാണ് കാലാവധി. 2017 മെയ് മുതല്‍ റബ്ബര്‍ ബോര്‍ഡ് അംഗമായ ഡോ. സാവര്‍ ധനാനിയ 2019 ലാണ് റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനായത്.
കൊല്‍ക്കത്ത സ്വദേശിയായ സാവര്‍ ധനാനിയ ഖരക്പൂര്‍ ഐഐടിയില്‍ നിന്ന് റബ്ബര്‍ ടെക്‌നോളജിയില്‍ ഡോക്ടറേറ്റ് നേടി. ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ സ്വര്‍ണമെഡലോടെ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേക്കായി റബ്ബര്‍ ഉപത്ന്നങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന കുടുംബ ബിസിനസ്സ് ഏറ്റെടുത്തു നടത്തിയ അദ്ദേഹം പിന്നീട് സൈക്കിള്‍ ടയര്‍, റിക്ഷാ ടയര്‍ നിര്‍മ്മാണത്തിലേക്ക് തിരിയുകയായിരുന്നു.
ഓള്‍ ഇന്ത്യ റബ്ബര്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഇൗസ്റ്റേണ്‍ റീജ്യണ്‍ ചെയര്‍മാന്‍, എഐആര്‍ഐഎ എഡ്യുക്കേഷന്‍ കമ്മറ്റി കണ്‍വീനര്‍, എഐആര്‍ഐഎ (മുംബൈ)മാനേജിംഗ് കമ്മറ്റി അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിരവധി ദേശീയ അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ പോളിമര്‍, റബ്ബര്‍ ടെക്‌നോളജി എന്നീ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: