തിരുവനന്തപുരം: കഴക്കൂട്ടത്ത് കോടികള്‍ മുടക്കി ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കാനെത്തിയ നസീര്‍ എന്ന പ്രവാസി മലയാളി ആത്മഹത്യയുടെ വക്കില്‍. നിരന്തരമായി ട്രേഡ് യൂണിയന്‍ നേതാക്കളുടെ ശല്ല്യം കാരണം നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച് പോകേണ്ട സ്ഥിതിയിലാണെന്നും നസീര്‍ പറയുന്നു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ താനും മകനും ആത്മഹത്യ ചെയ്യുമെന്ന് നസീര്‍ പരസ്യമായി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇപ്പോള്‍ ഷോപ്പിംഗ് കോംപ്ക്സിന്റെ നിർമ്മാണം സ്തംഭനാവസ്ഥയിലാണെന്നാണ് നസീര്‍ ആരോപിക്കുന്നത്.
നിർമ്മാണത്തിനാവശ്യമായ സാമഗ്രിഹികൾ ഇറക്കാൻ സിഐടിയു അനുവദിക്കുന്നില്ലെന്ന് നസീര്‍ പരാതിപ്പെടുന്നു. സിഐടിയു പ്രവർത്തകർ തന്നെ നിരന്തരം ബുദ്ധിമുട്ടിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
കഴക്കൂട്ടത്തെ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാന്‍ കോടികള്‍ മുടക്കിയ നസീര്‍ പ്രതിസന്ധിയിലാണ്. പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും നസീർ പറയുന്നു.
കണ്ണൂരിലെ ആന്തൂരില്‍ പ്രവാസി വ്യവസായി സാജനുണ്ടായ സമാന അനുഭവങ്ങളിലൂടെയാണ് നസീര്‍ ഇപ്പോള്‍ കടന്നുപോകുന്നത്.ആന്തൂര്‍ നഗരസഭയില്‍ നിര്‍മ്മിച്ച പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്‍ററിന് ലൈസന്‍സ് കിട്ടാത്തതില്‍ മനം നൊന്താണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം അന്നാരോപിച്ചത്. ‘ഈ വികസനവിരുദ്ധര്‍ എന്നെ തോല്‍പിച്ചു. ഇവരോട് ഞാനും എന്റെ ജീവനക്കാരും പോരടിച്ചിട്ടും ഫലമുണ്ടായില്ല. പ്രവാസി ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ പാഴായി,’ സാജന്റെ മുറിയില്‍ നിന്നും കണ്ടെടുത്ത നോട്ട് ബുക്കിലെ കുറിപ്പിലെ വാചകങ്ങളായിരുന്നു ഇത്.
കിറ്റെക്സിനെതിരെ നടന്ന 11ഓളം പരിശോധനകളും ആരോപണങ്ങളും കേരളം സജീവമായി ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് കഴക്കൂട്ടത്തെ നസീര്‍ എന്ന പ്രവാസി ഇടതു ട്രേഡ് യൂണിയന്‍ നേതാക്കളില്‍ നിന്നുണ്ടായ കയ്‌പേറിയ അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: