ന്യൂദല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഈ ആഴ്ച്ച നടക്കും. കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായുള്ള അവസാനവട്ട ചര്‍ച്ചകള്‍ ദല്‍ഹിയില്‍ നടക്കുകയാണ്. 28 പുതിയ മന്ത്രിമാര്‍ ആയിരിക്കും പുനഃസംഘടനയിലൂടെ രണ്ടാം മോദി സര്‍ക്കാരിന്റെ ഭാഗമാകുക.
81 അംഗങ്ങളെ വരെ ഉള്‍പ്പെടുത്താവുന്ന മന്ത്രിസഭയില്‍ നിലവില്‍ 53 മന്ത്രിമാര്‍ മാത്രമാണ് ഉള്ളത്. യുപിയില്‍ നിന്നായിരിക്കും കൂടുതല്‍ മന്ത്രിമാര്‍ ഉണ്ടായിരിക്കുക. ഇപ്പോള്‍ മന്ത്രിമാര്‍ വഹിക്കുന്ന അധികവകുപ്പുകള്‍ എടുത്തുമാറ്റുകയും കുടുതല്‍ മന്ത്രിമാര്‍ക്ക് സ്വതന്ത്ര ചുമതലയും നല്‍കും. ബിജെപി ദേശീയ അധ്യഷന്‍ ജെ.പി നദ്ദയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അവസാനവട്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും പുതിയ മന്ത്രിമാരെ പ്രഖ്യാപിക്കുക. ഇവരുടെ സത്യപ്രതിഞ്ജ ഈ ആഴച്ച തന്നെ നടക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: