ലണ്ടന്‍: പാക്കിസ്ഥാനെതിരെ ഏകദിന പരമ്പരക്ക് തയാറെടുക്കുന്ന ഇംഗ്ലണ്ട് ടീമിലെ ഏഴുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.. മൂന്നു കളിക്കാര്‍ക്കും മറ്റുള്ള നാലുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
എന്നാല്‍ പാക്കിസ്ഥാനുമായുള്ള പരമ്പര മുന്‍ കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ഇ.സി.ബി അറിയിച്ചു. പരിക്ക് മാറിയെത്തിയ ബെന്‍ സ്റ്റോക്സാകും ടീമിനെ നയിക്കുക. ഇംഗ്ലണ്ടിലെ ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ കൊവിഡ് ബാധിതരെ നിരീക്ഷിക്കുമെന്നും ടീമംഗങ്ങളെ ഐസൊലേഷനിലാക്കുമെന്നും ഇ.സി.ബി അറിയിച്ചു. താരങ്ങളെല്ലാം ഐസൊലേഷനിലാകുന്നതോടെ ‘പുത്തന്‍’ ടീമാകും പാകിസ്ഥാനെതിരെ കളിക്കാനിറങ്ങുക.
കര്‍ശന പ്രോട്ടോക്കോള്‍ നിലനില്‍ക്കവേ താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തും. ജൂലൈ എട്ടുമുതലാണ് പാക്കിസ്ഥാനുമായുള്ള മൂന്നു മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്. ശേഷം മൂന്ന് ട്വന്റി 20 കളും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് നാലുമുതലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: