ന്യൂദല്‍ഹി : വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതും മറ്റു തടയുന്നതിനായി പരാതി പരിഹാര ഉദ്യോഗസ്ഥനെ ഇനിയും നിയമിക്കാത്തതില്‍ ട്വിറ്ററിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. രാജ്യത്ത് കൊണ്ടുവന്ന പുതിയ ഐടി നിയമ പ്രകാരം സമൂഹ മാധ്യമങ്ങള്‍ ഇന്ത്യക്കാരനായ പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം ആവശ്യപ്പെട്ടിട്ടും ഇതില്‍ നിയമനം ഒന്നും നടത്താത്തതിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
നിങ്ങള്‍ക്കാവശ്യമായ സമയമെടുത്തല്ല നിയമനം നടത്തേണ്ടതെന്ന് വിമര്‍ശിച്ച കോടതി പദവിയിലേക്ക് നിയമനത്തിനായി എത്ര സമയം വേണമെന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കുള്ളില്‍ നിയമനം പൂര്‍ത്തിയാക്കുമെന്നാണ് ട്വിറ്റര്‍ ഇതില്‍ മറുപടി നല്‍കിയിരിക്കുന്നത്. നിയമിച്ച പരാതിപരിഹാര ഉദ്യോഗസ്ഥന് ജൂണ്‍ 21ന് വിരമിച്ചെന്നും പകരം ഒരാളെ നിയമിക്കാനുള്ള പ്രക്രിയയിലാണെന്നുമാണ് ട്വിറ്റര്‍ അറിയിച്ചു.
ട്വിറ്ററിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ഉപയോക്താവ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇത്തരത്തില്‍ കുറ്റപ്പെടുത്തിയത്. അതേസമയം രാജ്യത്തെ പുതിയ ഐടി നിയമം പാലിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് മാസത്തെ സമയം നല്‍കിയിരുന്നെന്നും ഇത് പൂര്‍ത്തിയായി 41 ദിവസം പിന്നിട്ടിട്ടും ട്വിറ്റര്‍ നിയമം പാലിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരും കോടതിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: