കൊച്ചി: ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവരെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക സഹായങ്ങളും ആനുകൂല്യങ്ങളും നല്‍കാനുള്ള കേന്ദ്ര പദ്ധതി പിണറായി സര്‍ക്കാര്‍ അട്ടിമറിക്കുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ പദ്ധതിക്കുള്ള സര്‍വ്വേ മന:പ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു.
ഈസ് ഓഫ് ലിവിങ്ങിന്റെ സര്‍വേ പൂര്‍ത്തിയാക്കാന്‍ കേന്ദ്രം എട്ടുമാസമാണ് നല്‍കിയത്. ഈ മാസം 31നാണ് സര്‍വേ റിപ്പോര്‍ട്ട് നല്‍കണ്ടേത്. എന്നാല്‍ ഏഴുമാസവും നിഷ്ക്രിയമായിരുന്ന സര്‍ക്കാര്‍ അവസാന മാസം തിരിക്കിട്ട് സര്‍വേ നടത്തുകയാണ്.
മിക്ക സംസ്ഥാനങ്ങളും സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് മാസങ്ങള്‍ക്കു മുമ്പേ സമര്‍പ്പിച്ചിട്ടും കേരളത്തില്‍ സര്‍വേ തുടങ്ങിയിരുന്നില്ല. ഈ മാസം 31 നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുകൊണ്ട് അവസാനഘട്ട ഓട്ടത്തിലാണ് സര്‍ക്കാര്‍. പതിനഞ്ചു ദിവസത്തെ കാലാവധിയാണ് പഞ്ചായത്തുകളിലെ വിവരശേഖരണ ചുമതലയുള്ള വിഇഒമാര്‍ക്ക് ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്തെ പല പഞ്ചായത്തുകളിലും ഒന്നോ രണ്ടോ വിഇഒമാരാണ് ഉള്ളത്. ഇവര്‍ 15 ദിവസത്തിനുള്ളില്‍ 2000 പേരുടെ വിവരങ്ങള്‍ ശേഖരിക്കണം ഒപ്പം 38 ചോദ്യങ്ങളും ഉപചോദ്യങ്ങളുമുള്ള ഫോം പൂരിപ്പിച്ചു വാങ്ങുകയും വേണം. കൊവിഡ് കാലത്ത് വീടുകള്‍ കയറിയിറങ്ങുക ദുഷ്കരമാണെന്നും ഇതിനായി കുടുംബശ്രീകളെയും ആശാവര്‍ക്കര്‍മാരെയും നിയോഗിക്കുന്നത് ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ പ്രാവര്‍ത്തികമല്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇത്തരത്തില്‍ 15 ലക്ഷത്തോളം പേരുടെ വിവരങ്ങള്‍ ശേഖരിക്കേണ്ട സര്‍വേക്കായി അവസാന നിമിഷം ഓടുന്നതിലൂടെ പല അര്‍ഹരായവരും തഴയപ്പെട്ടേക്കാം എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഗ്രാമ വികസന വകുപ്പ് ശേഖരിക്കുന്ന വിവരങ്ങളുടെ ഡേറ്റ എന്‍ട്രി നടത്തുക സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ്. വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ 20ന് അവസാനിപ്പിക്കേണ്ടതുണ്ട്. കൂടുതല്‍ സമയം വേണ്ട സര്വേയായിട്ടും അവസാന നിമിഷം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തത് വഴി സര്‍വേയുടെ കൃത്യതയാണ് ചോദ്യം ചെയ്യപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: