കൊച്ചി: കെട്ടടങ്ങിക്കൊണ്ടിരുന്ന വിവാദങ്ങള്‍ക്ക് വീണ്ടും തിരികൊളുത്തി വ്യവസായ മന്ത്രി പി. രാജീവ്. കിറ്റെക്സില്‍ നടത്തിയ പരിശോധനകള്‍ ന്യായമാണെന്നും അധിക്ഷേപത്തിന് കാരണമാവുന്ന യാതൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു രാജീവിന്റെ പ്രതികരണം.
മന്ത്രി പി. രാജീവിന്റെ പ്രതികരണം നല്‍കുന്നത് കിറ്റെക്സ് എന്ന സ്ഥാപനം പൂട്ടേണ്ടി വരുമെന്ന ധ്വനിയാണെന്ന് കിറ്റെക്സ് ചെയര്മാന് സാബു ജേക്കബ് തുറന്നടിച്ചു. ഒരു വ്യവസായിയെ ഒരു മാസത്തോളമാണ് മൃഗത്തെപ്പോലെ പീഢിപ്പിച്ചത്. നന്നായി പോകുന്ന സ്ഥാപനത്തെ 73 കുറ്റങ്ങള്‍ ചെയ്തെന്ന് കാണിച്ച് മെമ്മോ നല്കി. പരിശോധനകള്‍ നടത്തിയത് ബെന്നി ബെഹനാന്റെയും പി.ടി. തോമസ് എംഎല്‍എയുടെയും പരാതിയെ തടര്ന്നാണെന്ന ന്യായീകരണമാണ് സര്‍ക്കാര്‍ പറയുന്നത്.- സാബു പറഞ്ഞു.
ഫാക്ടറി ഉടമയെ മാനസികമായി തകര്‍ത്ത്, തൊഴിലാളികലെ സമ്മര്‍ദ്ദത്തിലാക്കി 11 പരിശോധനകള്‍ നടത്തി, അതിനെ ന്യായീകരിക്കുകയാണ് മന്ത്രിയെന്നും സാബു ജേക്കബ് പറഞ്ഞു.
കോടതിയടക്കമുള്ള സംവിധാനങ്ങളുടെ നിര്‍ദേശമനുസരിച്ചാണ് പരിശോധന നടത്തിയതെന്നും സര്‍ക്കാരോ വകുപ്പോ മുന്‍കയ്യെടുത്ത് ബോധപൂര്‍വ്വം പരിശോധന നടത്തിയില്ലെന്നുമാണ് രാജീവിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: