ലഖ്നോ: ഇടനിലക്കാരുടെ കര്‍ഷകസമരത്തിന് ചുക്കാന്‍ പിടിക്കുന്ന രാകേഷ് ടിക്കായത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് ഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവി തെരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി.
മുസഫര്‍നഗര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവിയിലേക്കാണ് രാകേഷ് ടിക്കായത്തിന്റെ ഭാരത് കിസാന്‍ യൂണിയന് (ബികെയു) സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. സതേന്ദ്ര ബാല്യാന് ആയിരുന്നു ബികെയു സ്ഥാനാര്‍ത്ഥി. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന സഞ്ജീവ് ബാല്യാന്റെ സഹോദരനാണ് സതേന്ദ്ര ബാല്യാന്. രാകേഷ് ടികായത്തും സഹോദരന് നരേഷ് ടികായത്തും വിജയം സുനിശ്ചിതമാണെന്ന് ഉറപ്പിച്ചിരുന്നു. കാരണം ബികെയു സ്ഥാനാര്‍ത്ഥിക്ക് പ്രതിപക്ഷത്തിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടായിരുന്നു. പക്ഷെ ഫലം വന്നപ്പോള്‍ സതേന്ദ്ര ബാല്യാന് ലഭിച്ചത് വെറും നാലേ നാല് വോട്ടുകള്‍ മാത്രമായിരുന്നു.
കര്‍ഷകസമരത്തിന്റെ എല്ലാമെന്ന് അവകാശപ്പെടുന്ന രാകേഷ് ടിക്കായത്തിനും നരേഷ് ടിക്കായത്തിനും സ്വന്തം മണ്ഡലമായ മുസഫര്‍നഗര്‍ ജില്ലാ പഞ്ചായത്ത് പോലും സംരക്ഷിക്കാനായില്ലെന്നതാണ് വാസ്തവം. മുസ്ലിം അംഗങ്ങള്‍ ഉള്‍പ്പെടെ ഇവിടെ ബിജെപി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തത്. ടികായത്ത് സഹോദരന്മാര് ജനങ്ങളെ തെറ്റായ പ്രചാരണത്തിലൂടെ ബിജെപിയ്ക്കെതിരെ തിരിക്കാന്‍ ശ്രമിച്ചെങ്കിലും അത് വിലപ്പോയില്ലെന്ന് ബിജെപി നേതാവ് ചന്ദ്രമോഹന് പറഞ്ഞു.
ബിജെപിയുടെ ഐടി സെല്‍ മേധാവിയായ അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചതിങ്ങിനെ: ‘രാകേഷ് ടികായത്തിന്റെ സ്വന്തം ജില്ലയായ മുസഫര്‍ നഗറില്‍ ബിജെപി ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ വിജയിച്ചു. ഇനിയെങ്കിലും ഇടനിലക്കാരുടെ സമരത്തില്‍ പങ്കെടുക്കുന്നവര്‍ വീട്ടിലേക്ക് തിരിച്ചുപോകണം. കര്‍ഷകസമരത്തിന്റെ പേരില്‍ രാഷ്ട്രീയനേട്ടം പ്രതികീച്ച ടികായത്തിന് ബിജെപിയില്‍ നിന്നും തിരിച്ചടി കിട്ടു. ഇതോടെ ടികായത്തിന്റെ രാഷ്ട്രീയ യാത്രയ്ക്ക് ബിജെപി അന്ത്യകുറിച്ചു. ‘
പ്രതികരിക്കാൻ ഇവിടെ എഴുതുക: