Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

രാമനാട്ടുകര സിപിഎം സ്വര്‍ണക്കടത്ത് കേസില്‍ ജയരാജന്‍മാരെ ചോദ്യം ചെയ്യണം; കള്ളക്കടത്ത് ക്വട്ടേഷന്‍ സംഘം സിപിഎമ്മിന്റെ പോഷക സംഘടയെന്ന് കെ സുരേന്ദ്രന്‍

പി. ജയരാജന്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന ഗുണ്ടാസംഘവും എം.വി ജയരാജന്‍ നേതൃത്വം നല്‍കുന്ന സി.പി.എം ഔദ്യോഗിക വിഭാഗവുമായാണ് ഇപ്പോള്‍ തര്‍ക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള തര്‍ക്കങ്ങളാണ് പുറത്തു വന്നിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 06:17 pm IST
in BJP

കണ്ണൂര്‍: രാമനാട്ടുകര സിപിഎം സ്വര്‍ണക്കടത്ത് കേസില്‍ എംവി ജയരാജനെയും പി. ജയരാജനെയും ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്തുകാരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് യുവമോര്‍ച്ച കണ്ണൂരില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ പോലെ കണ്ണൂര്‍ വിമാനത്താവളത്തെയും സ്വര്‍ണക്കടത്തുകാര്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള കേന്ദ്രമാക്കി സിപിഎം മാറ്റി. കസ്റ്റംസ് അന്വേഷണം ശരിയായ ദിശയിലാണ്. കേസ് അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്തതില്‍ ഗൂഢാലോചനയുണ്ടെന്നും കൊള്ളമുതല്‍ പങ്കുവെക്കുന്നതിലുള്ള തര്‍ക്കമാണ് കണ്ണൂരിലെ സിപിഎമ്മിലെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സ്വര്‍ണ കള്ളക്കടത്ത് ക്വട്ടേഷന്‍ സംഘം സി.പി.എമ്മിന്റെ പോഷക സംഘടനയായി മാറിയിരിക്കുകയാണ്. വിമാന താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ ക്വട്ടേഷന്‍ സംഘം പ്രവര്‍ത്തിക്കുന്നത്. ഇതിന് സി.പി.എം നേതാക്കളാണ് ഒത്താശ ചെയ്യുന്നത്. ഇവര്‍ സ്വര്‍ണ കള്ളക്കടത്ത് നടത്തുന്നതിലെ ഒരു വിഹിതം പാര്‍ട്ടിക്കുള്ളതാണെന്ന് വ്യക്തമായിരിക്കുകയാണ്. കൊള്ള മുതല്‍ പങ്കുവയ്‌ക്കുന്ന തര്‍ക്കമാണ് ഇപ്പോള്‍ സി.പി.എമ്മില്‍ നടക്കുന്നത്.  

പി. ജയരാജന്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന ഗുണ്ടാസംഘവും എം.വി ജയരാജന്‍ നേതൃത്വം നല്‍കുന്ന സി.പി.എം ഔദ്യോഗിക വിഭാഗവുമായാണ് ഇപ്പോള്‍ തര്‍ക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള തര്‍ക്കങ്ങളാണ്  പുറത്തു വന്നിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ധര്‍ണ്ണ സമര പരിപാടിയില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ കൈതപ്രം അദ്ധ്യക്ഷത വഹിച്ചു . ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് ,സംസ്ഥാന  സെക്രട്ടറി കെ.രഞ്ചിത്ത്, നേതാക്കളായ ബിജു ഏളക്കുഴി, കെ.കെ വിനോദ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ച. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രെട്ടറിമാരായ അര്‍ജുന്‍ മാവിലക്കണ്ടി സ്വാഗതവും അഡ്വ കെ രഞ്ജിത്ത് നന്ദിയും പറഞ്ഞു.

Tags: bjpകെ. സുരേന്ദ്രന്‍പി ജയരാജന്‍cpimE P Jayarajanകരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.