മലപ്പുറം : മലപ്പുറത്ത് അനധികൃതമായി സൂക്ഷിച്ച തോക്കും തിരകളും കണ്ടെത്തി. പെരിന്തല്‍മണ്ണ ആനമങ്ങാടാണ് അനധികൃതമായി സൂക്ഷിച്ച തോക്കും തിരകളും കണ്ടെത്തിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് ഒരു നാടന്‍ തോക്കും നാല് തിരകളും കണ്ടെത്തിയത്.
വ്യാജ മദ്യ പരിശോധനക്കിടെ എക്‌സൈസ് സംഘത്തിന് ലഭിച്ച വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ആയുധങ്ങള്‍ ചാക്കിലാക്കിയ നിലയില്‍ കണ്ടെത്തിയത്. ഒരു സ്‌കൂട്ടറും പരിസരത്ത് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: