തിരുവനന്തപുരം: ചുമതലക്കാര്‍ ലഹരിമാഫിയയുടെ കണ്ണികളായി പ്രവര്‍ത്തിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരകേന്ദ്രത്തിലെ ഡിവൈഎഫ്ഐ ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മിറ്റി ഒന്നങ്കം പിരിച്ചുവിട്ടു. പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും പരക്കെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗത്യന്തരമില്ലാതെയാണ് ജില്ലാകമ്മിറ്റി നടപടിയ്ക്ക് ശുപാര്‍ശ ചെയ്തത്.
ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിടാനുള്ള ജില്ലാ കമ്മിറ്റി ശുപാര്‍ശ ഡിവൈഎഫ്ഐ സംസ്ഥാന സെന്റര്‍ അംഗീകരിച്ചു. ചാലോ ബ്ലോക്ക് കമ്മിറ്റിയിലെ പ്രവര്‍ത്തകരെക്കുറിച്ച് നിരവധി പരാതികള്‍ മുമ്പും ജില്ലാ കമ്മിറ്റിക്ക് ലഭിച്ചിരുന്നു. ബ്ലോക്ക് കമ്മിറ്റി മുന്‍ വൈസ്പ്രസിഡന്റ് ഗോപികയെ മറ്റൊരു ഭാരവാഹി മര്‍ദിച്ചതും വിവാദമായിരുന്നു.
വഞ്ചിയൂര്‍ ബ്ലോക്കുകമ്മിറ്റിയിലെ നേതാക്കളെ കുറിച്ചും സമാനരീതിയില്‍ ആരോപണം ഉയരുന്നുണ്ട്. മീന്‍ ചാര് ചോദിച്ചിട്ട് നല്‍കാത്തതിന് വഞ്ചിയൂര്‍ ബ്ലോക്കുകമ്മിറ്റി നേതാക്കള്‍ അന്യസംസ്ഥാന തൊഴിലാളിയായ ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിച്ച വിവരം വാര്‍ത്തയായിരുന്നു.
കണ്ണൂര്‍ ഡിവൈഎഫ്ഐയ്ക്ക് ലഹരിമാഫിയയുമായുള്ള ബന്ധം പുറത്തുവന്നത് സംഘടനയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്തെ നേതാക്കള്‍ക്ക് ലഹരി ബന്ധംകൂടി പുറത്തുവന്നതോടെ കൂടുതല്‍ നാണക്കേടായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: