ഇംഫാല്‍: റെയില്‍വേയുടെ ഭൂപടത്തില്‍ ഒടുവില്‍ ഇടംപിടിച്ച് മണിപ്പൂര്‍. അസമിലെ സില്‍ച്ചറില്‍നിന്നുള്ള രാജധാനി എക്സ്പ്രസ് വെള്ളിയാഴ്ച ആദ്യമായി മണിപ്പൂരില്‍ പ്രവേശിച്ചു. 11 കിലോമീറ്റര്‍ വരുന്ന റെയില്‍പാതയിലൂടെയായിരുന്നു യാത്ര.സില്‍ച്ചറില്‍നിന്നുള്ള റെയില്‍വേ ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ യാത്ര ചെയ്തു. നാഗാലാന്‍ഡുമായി അതിര്‍ത്തി പങ്കിടുന്ന തമെഗ്ലോംഗ് ജില്ലയിലെ വാംഗയിചുങ്പാവോ സ്റ്റേഷന്‍വരെ ട്രെയിന്‍ എത്തി. തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ സില്‍ച്ചര്‍ റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തി . റെയില്‍വേമന്ത്രി ഉടന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ഇംഫാലില്‍ എത്താനാണ് റെയില്‍വേയുടെ പദ്ധതി. തുടര്‍ന്ന് ക്രമേണ മണിപ്പൂരിന്റെ അതിര്‍ത്തി പട്ടണമായ മൊറെയില്‍ അവസാന റെയില്‍വേ സ്റ്റേഷന് പണിയും. എന്നാല്‍ മണ്ണിടിച്ചിലും പ്രകൃതി ദുരന്തങ്ങളും പദ്ധതി വളരെയധികം വൈകാന്‍ ഇടയാക്കി. ഒപ്പം ലോക്ഡൗണും ആക്രമണങ്ങളും പണി തടസ്സപ്പെടുത്തി. ചില ജീവനക്കാരെയും ജോലിക്കാരെയും തട്ടിക്കൊണ്ടുപോയി വലിയ മോചനദ്രവ്യം ആവശ്യപ്പെട്ടു. ലോകത്തെ ഏറ്റവും ഉയരമുള്ള റെയില്‍വേപ്പാലം സില്‍ച്ചര്‍-ഇംഫാല്‍ റെയില്‍വേ പാതയില്‍ നിര്‍മിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: