തിരുവനന്തപുരം: ജമ്മു വിമാനത്താവള ആക്രമണ മാതൃകയില്‍ കേരളത്തിലും തമിഴ്നാട്ടിലും തീവ്രവാദികള്‍ ആക്രമണത്തിന് കോപ്പുകൂട്ടുന്നതീയി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. തീവ്രവാദ ഗ്രൂപ്പുകള്‍ ഡ്രോണ്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യത നിലനില്ക്കുന്നു. ആയതിനാല്‍ ഇരു സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കി.
തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍-ഉമ്മ പോലുള്ള സംഘടനകളുടെ സാന്നിധ്യം കേന്ദ്ര ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥിലേക്കും സിറിയയിലേക്കും ജിഹാദിനായി പോയവരുടെ വിശദാംശങ്ങളും കേന്ദ്ര ഏജന്‍സി പരിശോധിക്കുകയാണ്. താലിബാന് അടക്കമുളള സംഘടനകളുടെ സ്വാധീനവും അന്വേഷണത്തില്‍ ഉള്‍പ്പെടുന്നതായും വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇരു സംസ്ഥാനങ്ങളിലേയും അതിര്‍ത്തി മേഖലകളില്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള സാധ്യതയും രഹസ്യാന്വേഷണ വിഭാഗം തള്ളിക്കളയുന്നില്ല. തമിഴ്നാട്ടിലെ കന്യാകുമാരി, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, ജില്ലകള്‍ കേന്ദ്രീകരിച്ചാണ് തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തനമെന്നാണ് അന്വേഷണ ഏജന്‍സിയുടെ അനുമാനം. ഭീഷണിയെ തുടര്‍ന്ന് തെക്കന്‍ തീരദേശമേഖലയില്‍ നാവികസേനയും തീരസുരക്ഷാസേനയും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: