തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് മരണം, കള്ളക്കടത്ത്, മരംമുറി, സ്ത്രീപീഡനം തുടങ്ങി അതിഗൗരവമായ കേസുകളില്‍ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎം ശ്രമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ബിജെപി സംസ്ഥാന അധ്യക്ഷനെ വളഞ്ഞിട്ട് കല്ലെറിഞ്ഞും തേജോവധം ചെയ്തും പാര്‍ട്ടിയെ തകര്‍ക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
കേരളത്തില്‍ ജനങ്ങളുടെ പല ജീവല്‍പ്രശ്നങ്ങളും അതി രൂക്ഷമായിക്കഴിഞ്ഞു. കോവിഡ് പ്രതിരോധത്തിലും ക്രമസമാധാന പാലനത്തിലും സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. കോവിഡ് മൂലം മരിച്ചവരുടെ കാര്യത്തില്‍ പോലും കള്ളക്കണക്കുകളാണ് സര്‍ക്കാര്‍ പുറത്തുവിടുന്നത്.
7000 മരണം ലിസ്റ്റില്‍ ഇല്ല. കേന്ദ്രം ഇതിനോടകം 36 കോടി വാക്സിന് ഉല്‍പ്പാദിപ്പിച്ചു വിതരണം ചെയ്തു കഴിഞ്ഞു. 50,000 പേരാണ് ഭാരതത്തിലെ ശരാശരി പ്രതിദിന കോവിഡ് രോഗികളെങ്കില്‍ കേരളത്തിലെ മാത്രം സംഖ്യ പതിനായിരമാണ്. 10 ശതമാനമാണ് കേരളത്തിലെ ടിപിആര്‍ നിരക്ക്.
അതേസമയം ദേശീയ ശരാശരി 2.9 ശതമാനം. യുപിയിലെ ടിപിആര്‍ നിരക്ക് 0 .45 ശതമാനം മാത്രം. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം അമ്പേ പരാജയപ്പെടുന്നതിലുള്ള ജാള്യത മറച്ചുവെക്കാനാണ് ഇപ്പോള്‍ പോലീസ് കൊടകര കേസുമായി രംഗത്ത് വന്നിട്ടുള്ളതെന്നും കുമ്മനം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: