ലഖ്നൗ: വൈകല്യമുള്ള കുട്ടികളെയടക്കം ആയിരത്തിലേറെ പേരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയ സംഭവത്തില്‍ ദല്‍ഹിയിലും, ഉത്തര്‍പ്രദേശിലുമായി ആറിടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. മതംമാറ്റ മാഫിയ വിദേശഫണ്ട് സ്വീകരിച്ചിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമായിരുന്നു പരിശോധന.
കേസില്‍ ദല്‍ഹി സ്വദേശികളായ മുഹമ്മദ് ഉമര്‍ ഗൗതം, കൂട്ടാളി മുഫ്തി ഖാസി ജഹാംഗീര്‍ ഖാസ്മി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഇസ്ലാമിക് ദവാ സെന്ററിലും മറ്റുമാണ് പരിശോധന നടത്തിയത്. വിദേശത്തു നിന്ന് ഫണ്ട് സ്വീകരിച്ചിരുന്നത് ഇസ്ലാമിക് ദവാ സെന്റര്‍ വഴിയാണ്. മതംമാറ്റങ്ങളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റിന് ലഭിച്ചു. പാക് ചാര സംഘടനയായ ഐഎസ്ഐയില്‍ നിന്നുവരെ മതപരിവര്‍ത്തനത്തിന് ഇവര്‍ പണം വാങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: