ചെന്നൈ : ക്രിസ്ത്യന്‍ കാത്തോലിക്ക ദളിത് സമുദായത്തിനോട് വിവേചനം കാണിക്കുന്നതായി ആരോപണം. സേലം അതിരൂപതയുടെ ബിഷപ്പ് നിയമനവുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട ഈ ക്രിസ്ത്യന്‍ വിഭാഗത്തോട് തൊട്ടുകൂടായ്മയടക്കം അത്യധികം വിവേചനപരമായാണ് വത്തിക്കാന്‍ പെരുമാറുന്നത്. സമുദായ ഉന്നത പദവികളിലേക്ക് ഈ വിഭാഗത്തില്‍ നിന്നുള്ള ആളുകളെ പരിഗണിക്കാറില്ല്. അവരെ പ്രത്യേക വിഭാഗമായി വിവേചനം കാണിക്കുന്നതായാണ് ആരോപണം. തമിഴ്നാട് ദളിത് ക്രിസ്ത്യന്‍ ഫോറമാണ് ഇതുസംബന്ധിച്ചുള്ള ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഹിന്ദു വിഭാഗത്തില്‍ നിന്നും മതപരിവര്‍ത്തനം ചെയ്തവരാണ് ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍ ഉള്ളവര്‍. അതുകൊണ്ടുതന്നെ മറ്റ് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനയൊന്നും സമുദായത്തിനുള്ളില്‍ ഈ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ല. അടുത്തിടെ തമിഴ്നാട് സേലം അതിരൂപത ബിഷപ്പായി ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍ തന്നെയുള്ള ഒരാളെ തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വത്തിക്കാന്‍ ഇത് നിഷ്കരുണം എതിര്ക്കുകയായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്നാല്‍ ഈ വിവേചനപരമായ തീരുമാനത്തിനെതിരെ ദളിത് ക്രിസ്ത്യാനികള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും വത്തിക്കാന്‍ നീതിപൂര്‍വ്വമായ നടപടി കൈക്കൊള്ളാനും ദളിത് വിഭാഗം ആവശ്യപ്പെട്ടിരുന്നു. കത്തോലിക്കാസഭയില്‍ തൊട്ടുകൂടായ്മ ഉള്‍പ്പടെ വന്‍ വിവേചനമാണ് നിലനില്‍ക്കുന്നതെന്നും ഇതില്‍ ആരോപിക്കുന്നുണ്ട്. സഭാ ഭരണകൂടത്തിനുള്ളില്‍ ദളിത് വിഭാഗത്തിന് തുടര്‍ച്ചയായി വിവേചനം നേരിട്ടുകൊണ്ടിരിക്കുകയാണ്.
മറ്റ് ക്രിസ്ത്യന്‍ സമുദായങ്ങളെ അപേക്ഷിച്ച് പള്ളിയില്‍ പോകാന്‍ ദളിത് വിഭാഗത്തിനായി പ്രത്യേക സമയവും കൂടാതെ മോര്‍ച്ചറി വാന്‍, സെമിത്തേരി, പ്രത്യേക പെരുന്നാള്‍ എന്നിവ നടത്താനും തുടങ്ങിയവ നടത്തുന്നു. ഈ വിഭാഗത്തിലെ കുട്ടികള്‍ക്ക് പോലും പള്ളിഗായക സംഘത്തിലോ മറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങളിലോ എല്ലാവര്‍ക്കുമൊപ്പം പങ്കെടുക്കാന്‍ കത്തോലിക്കാ സഭയുടെ അനുവാദമില്ല. സഭാ ഭരണകൂടത്തിന്റെ തുടര്‍ച്ചയായുള്ള ഈ വിവേചനം പരിഹരിക്കപ്പെടണമെന്നും തമിഴ്നാട് ദളിത് ക്രിസ്ത്യന്‍ ഫോറം കണ്‍വീനര്‍ മാത്യൂസ് ചെന്നൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തമിഴ്നാട്ടില്‍ 151 ഗ്രാമങ്ങളിലായി 18 രൂപതകളാണ് ഉള്ളത്. ഇവയിലെല്ലാം ഇത്തരത്തിലുള്ള വിവേചനങ്ങള്‍ നിലനില്‍ക്കുണ്ട്. ഭാരതത്തിലെ മൊത്തം ക്രിസ്ത്യാനികളില്‍ 70 ശതമാനവും ഇത്തരത്തില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. എന്നാല്‍ രാജ്യത്തെ 180 മെത്രാന്മാരില് 10 പേര് മാത്രമാണ് ദളിത് സമുദായത്തില്‍ നിന്നുള്ളത്. സഭാ നേതൃത്വത്തിനിടയില്‍ ഇത്തരത്തിലുള്ള വിവേചനം നിലനില്‍ക്കുന്നുണ്ടെന്നും മാത്യൂസ് ആരോപിച്ചു.
തമിഴ്നാട്ടില്‍ ആകെയുള്ള 18 ബിഷപ്പുമാരില്‍ മൂന്ന്പേര്‍ മാത്രമാണ് ദളിത് സമുദായത്തില്‍ നിന്നുള്ളവര്‍. നാല് കര്‍ദ്ദിനാള്‍മാരില്‍ ഒരാള്‍ പോലും ഈ വിഭാഗത്തില്‍ നിന്നും ഉള്ളതല്ല. കഴിഞ്ഞ 14 വര്‍ഷത്തിനിടെ മാര്‍പ്പാപ്പ 10,000 മെത്രാന്മാരെ നിയോഗിച്ചിട്ടുണ്ട്. എ്ന്നാല്‍ ഇതില്‍ ഒരാള്‍ പോലും ദളിത് വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നില്ല.
ജാതീയ പരമായി യാതൊരു വിവേചനവും ഉണ്ടാകില്ലെന്ന് സമുദായത്തിന്റേയും മെത്രാന്മാരുടേയും വാക്കുകള്‍ വിശ്വസിച്ചാണ് പലരും ഹിന്ദുമതത്തില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയത്. എന്നാലിവിടെ അവര്‍ക്ക് വലിയ വിവേചനങ്ങളാണ് നേരിടേണ്ടി വരുന്നത്. അവരുടെ ചിന്തകളും ആശയങ്ങള്‍ പോലും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമോ അനുവാദമോ ഇല്ല. അതുകൊണ്ടുതന്നെ ഹിന്ദുക്കളായി തുടരുന്നതായിരുന്നു ഉത്തമമെന്നും പലരിലും അഭിപ്രായവും ഉടലെടുത്തിട്ടുണ്ട്. എല്ലാ സമൂഹങ്ങളിലും വര്‍ഗ്ഗവ്യത്യാസം നിലനില്‍ക്കുന്നുണ്ടെങ്കിലും നിരപരാധികളെ അവരുടെ മതത്തിലേക്ക് ആകര്‍ഷിക്കാനാണ് ഈ സമുദായം ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: