തിരുവനന്തപുരം : മരംമുറി ഉത്തരവിറക്കിയത് തന്റെ അറിവോടെ തന്നെയാണെന്ന് സമ്മതിച്ച് മുന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. എല്ലാവശങ്ങളും പരിശോധിച്ചാണ് മരംമുറിക്ക് ഉത്തരവിറക്കിയതെന്ന് ചന്ദ്രശേഖരന്‍ അറിയിച്ചു. സര്‍ക്കാരിനെ സഹായിക്കാനായാണ് ഉത്തരവിറക്കിയത്. കര്‍ഷക താത്പ്പര്യം മുന്‍ നിര്‍ത്തി വെച്ചുപിടിപ്പിച്ച മരങ്ങള്‍ മുറിക്കാനാണ് അനുമതി നല്‍കിയത്. എന്നാല്‍ രാജകീയ മരങ്ങള്‍ മുറിക്കാനുള്ള അനുമതി നല്‍കിയെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു.
മുട്ടില്‍ വനംകൊള്ളയില്‍ വിവാദ ഉത്തരവിറക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് മുന്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നതോടെയാണ് വിശദീകരണവുമായി എത്തിയിരിക്കുന്നത്. മന്ത്രിയായിരിക്കേ താന്‍ ഇറക്കിയ ഉത്തരവിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം എറ്റെടുക്കുന്നു. ഏത് അന്വേഷണം നേരിടാനും തയ്യാറാണ്. എല്ലാ നിയമവശവും പരിശോധിച്ച ശേഷമാണ് ഉത്തരവിറക്കിയത്.
കൃഷിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നാണ് റവന്യു സെക്രട്ടറി ഉത്തരവിറക്കിയത്. ഒരു സമ്മര്‍ദ്ദത്തിന്റേയും അടിസ്ഥാനത്തിലല്ല ഇത്തരത്തില്‍ നടപടി സ്വീകരിച്ചത്. ഉത്തരവിറങ്ങിയ ശേഷം റവന്യൂ ഉദ്യേഗസ്ഥര്‍ തടസമുണ്ടാക്കരുതെന്ന നിര്‍ദ്ദേശമാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഉത്തരവുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നങ്ങള്‍ ഉയര്‍ന്നെങ്കിലും ഉപദേശമൊന്നും തേടാതെ ഇതുമായി മുന്നോട്ട് പോവുകയായിരുന്നു.
അതേസമയം മരം മുറിക്ക് അനുമതി നല്‍കുന്ന വിവാദ ഉത്തരവ് റദ്ദാക്കിയിട്ടും വീണ്ടും മരംമുറിക്കാന്‍ വനംവകുപ്പ് സംസ്ഥാന വ്യാപകമായി 50ലേറെ പാസ് നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ഉത്തരവ് റദ്ദാക്കിയിട്ടും അനുമതി നല്‍കിയതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്തുകളിയുമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: