ലണ്ടന്‍: മുന്‍ ലോക ഒന്നാം നമ്പര്‍ ഏയ്ഞ്ചലിക് കെര്‍ബറും ഇരുപതാം സീഡ് കൊക്കോ ഗൗഫും വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ നാലാം റൗണ്ടില്‍ കടന്നു. പുരുഷന്മാരുടെ ഏഴാം സീഡ് മതേവു ബെറോറ്റിനിയും പ്രീ ക്വാര്‍ട്ടറിലെത്തി.
ഇരുപത്തിയഞ്ചാം സീഡായ കെര്‍ബര്‍ ശക്തമായ പോരാട്ടത്തില്‍ ബെലോറഷ്യയുടെ സാസ്്‌നോവിച്ചിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 2-6, 6-0, 6-1.
അമേരിക്കയുടെ കൊക്കോ ഗൗഫ് സ്ലോവേനിയന്‍ താരമായ കാജാ യുവാനെ അനായാസം മറികടന്നാണ് നാലാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 6-3, 6-3.
ബ്രിട്ടന്റെ എമ്മ റാഡുകാനു മൂന്നാം റൗണ്ടില്‍ റുമാനിയയുടെ സോറാന സിര്‍സ്റ്റിയെ തോല്‍പ്പിച്ചു. സ്‌കോര്‍: 6-3, 7-5.
ഇറ്റാലിയന്‍ താരമായ ബെറേറ്റിനി മൂന്നാം റൗണ്ടില്‍ സ്ലോവേനിയന്‍ താരമായ അല്‍ജാസ് ബെദേനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 6-4, 6-4, 6-4.
ഇരുപത്തിമൂന്നാം സീഡായ ലോറന്‍സോ സോനേഗോയും നാലാം റൗണ്ടില്‍ കടന്നു. ജെയിംസ് ഡക്ക്വര്‍ത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി. സ്‌കോര്‍: 6-3, 6-4, 6-4. പതിനാലാം സീഡ് ഹ്യൂബര്‍ട്ട് ഹര്‍കാസ് മൂന്നാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് അലക്‌സാണ്ടര്‍ ബബ്ലിക്കിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-3,6-4, 6-2.
















