മോസ്കോ: ഡെല്‍റ്റാ വകഭേദം മൂലം റഷ്യയില്‍ കോവിഡ് ബാധയും മരണനിരക്കും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 697 പേരാണ് മരിച്ചത്. ജനവരി മധ്യത്തിന് ശേഷം ഇതാദ്യമായാണ് വീണ്ടും മരണനിരക്കുയരുന്നത്.
കോവിഡ് രണ്ടാം തരംഗം തുടങ്ങിയ അഞ്ചാം ദിവസമായിട്ടും രോഗബാധയ്ക്ക് യാതൊരു കുറവുമില്ല. ഇപ്പോള്‍ 24,439 പേര്‍ക്ക് രോഗബാധയുണ്ട്. തലസ്ഥാനനഗരിയായ മോസ്കോ വൈറസിന്റെ ഹോട്ട്സ്പോട്ടാണ്. പലരും വാക്സിന് എടുക്കാന്‍ വിമുഖത കാണിച്ചതാണ് രണ്ടാം തരംഗത്തെ മാരകമാക്കിയതെന്ന് പറയുന്നു.
14.60 കോടി ജനസംഖ്യയുള്ള റഷ്യയില്‍ ഇതുവരെ 16 ശതമാനം പേര് മാത്രമാണ് വാക്സിന് കുത്തിവെപ്പ് സ്വീകരിച്ചത്. പുതിയ ഡെല്‍റ്റ വൈറസിനെതിരെ പ്രതിരോധം വര്‍ധിപ്പിക്കാന്‍ ആറ്മാസത്തിന് മുന്‍പ് രണ്ടാം വാക്സിന് സ്വീകരിച്ചവര്‍ക്ക് മൂന്നാമതും വാക്സിന് നല്‍കിവരികയാണ്. അപവാദപ്രചരണത്തില്‍ അകപ്പെടാതെ വിദഗ്ധര്‍ പറയുന്നത് ശ്രദ്ധിച്ചുകേള്ക്കാന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് പറഞ്ഞു.
ദേശീയ തലത്തില്‍ ലോക്ഡൗണ്‍ എന്ന ആശയത്തോട് വ്ളാഡിമിര്‍ പുടിന് പറഞ്ഞു. ആഗസ്തോടെ 60 ശതമാനം പേര്‍ക്ക് വാക്സിന് നല്‍കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചില്ലെന്ന് റഷ്യന്‍ സര്‍ക്കാര്‍ തുറന്ന് സമ്മതിക്കുന്നു. ഇതുവരെ റഷ്യയില്‍ കോവിഡ് ബാധിച്ച് 1.37 ലക്ഷം പേര് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: