ന്യൂദല്‍ഹി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് അടുത്തയാഴ്ച്ച ഗ്വാട്ടിമാല, ജമൈക്ക , ബഹാമസ് എന്നി രാജ്യങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ ഈ ;രാജ്യങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണിത് . വിദേശ മന്ത്രിമാരുമായും മറ്റ് ഉന്നത നേതാക്കളുമായും കൂടിക്കാഴ്ച നടത്തും
മുരളീധരന്റെ ഗ്വാട്ടിമാല സന്ദര്‍ശനം (ജൂലൈ 5-6) ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ 2018 മെയ് മാസത്തെ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയാണ് . ഗ്വാട്ടിമാലന്‍ ധനകാര്യ മന്ത്രിയെയും അദ്ദേഹം സന്ദര്‍ശിക്കും. ഉഭയകക്ഷി വ്യാപാരം (നിലവില്‍ 309.86 ദശലക്ഷം യുഎസ് ഡോളര്‍) വര്‍ദ്ധിപ്പിക്കാനും നിക്ഷേപം വര്‍ദ്ധിപ്പിക്കാനും വേണ്ടി ഗ്വാട്ടിമാലയിലെ ചേംബര്‍ ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രി മേധാവികള്‍ ഉള്‍പ്പെടെയുള്ള ബിസിനസ്സ് സമൂഹവുമായും ഗ്വാട്ടിമാലയിലെ ഇന്ത്യന്‍ സമൂഹവുമായും സംവദിക്കും. ഗ്വാട്ടിമാല, സെന്‍ട്രല്‍ അമേരിക്കന്‍ ഇന്റഗ്രേഷന്‍ സിസ്റ്റത്തിന്റെ ഇപ്പോഴത്തെ പ്രോ-ടെമ്പോര്‍ പ്രസിഡന്റാണ്, അതില്‍ ഇന്ത്യയ്ക്ക് ഒരു ഇടപഴകല്‍ സംവിധാനം ഉണ്ട്.
ജൂലൈ 7-8 മുതലാണ് ജമൈക്കന്‍ സന്ദര്‍ശനം . 4 വര്‍ഷത്തിനുള്ളില്‍ ഒരു ഇന്ത്യന്‍ മന്ത്രി ജമൈക്കയില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. തന്റെ ഔദ്യോഗിക ഇടപെടലുകള്‍ക്ക് പുറമേ, മെയ് പെന്‍ നഗരത്തില്‍ മഹാത്മാഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ മുരളീധരന് അനാശ്ചാദനം ഉദ്ഘാടനം ചെയ്യുകയും 175 വര്‍ഷം മുമ്പ് ജമൈക്കയില്‍ ആദ്യമായി ഇന്ത്യക്കാര്‍ വന്നിറങ്ങിയ ഓള്‍ഡ് ഹാര്‍ബര്‍ ബേ സന്ദര്‍ശിക്കുകയും ചെയ്യും. ബിസിനസ്സ് നേതാക്കളും ഇന്ത്യക്കാരും അടങ്ങുന്ന ജമൈക്കന്‍ സമൂഹത്തിന്റെ വിശാലമായ പരിഛേദവുമായി അദ്ദേഹം സംവദിക്കും.
ഒരു കരീബിയന്‍ ദ്വീപിലേക്കുള്ള ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ഉന്നതതല സന്ദര്‍ശനമായിരിക്കും ബഹമാസിലേക്കുള്ള സന്ദര്‍ശനം (ജൂലൈ 9-10). അദ്ദേഹത്തിന്റെ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്ക് പുറമേ, ബിസിനസ്സ് നേതാക്കളും ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള അംഗങ്ങളും അടങ്ങുന്ന ബഹാമിയന്‍ സമൂഹവുമായി സംവദിക്കും.
ജമൈക്കയുമായും ബഹാമസുമായുമുള്ള ഇന്ത്യയുടെ ബന്ധം സൗഹാര്‍ദ്ദപരവും ജനാധിപത്യം, കോമണ്‍വെല്‍ത്തിന്റെ അംഗത്വം, ഇംഗ്ലീഷ് ഭാഷ, സാംസ്കാരിക പൈതൃകം എന്നിവ അടിസ്ഥാനമാക്കിയുമു ള്ളതുമാണ്. വിവിധ ബഹുമുഖ വേദികളില്‍ അവര്‍ പരസ്പരം സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്നു. വിദേശകാര്യ സഹമന്ത്രിയുടെ സന്ദര്‍ശനം ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്യുന്നതിനും സിക (എസ് ഐ സി എ), കരീബിയന്‍ കമ്മ്യൂണിറ്റി (കരിക്കോം) എന്നിവയുള്‍പ്പെടെ മൂന്ന് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബഹുമുഖ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അവസരമൊരുക്കും.
ജൂലൈ 10, 11 തീയതികളില്‍ ന്യൂയോര്‍ക്കില്‍ വിവിധ പരിപാടികളില്‍ മന്ത്രി പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: