Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ആനി ശിവയെ ഓഫിസില്‍ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചു; ഇടത് എംഎല്‍എ സി.കെ. ആശയുടേത് ധാര്‍ഷ്ട്യം നിറഞ്ഞ ഹീനമനസെന്ന് ബിജെപി നേതാവ് രേണു സുരേഷ്

സ്ത്രീ ശാക്തീകരണം എന്ന് നാഴികയ്‌ക്ക് നാല്‍പ്പതു വട്ടം വിളിച്ചു പറയുന്ന ഇടതുപക്ഷ മുന്നണിയുടെ എം എല്‍ എയും സര്‍വ്വോപരി സ്ത്രീയുമായ സി കെ ആശയുടേത് ഇടുങ്ങിയ ചിന്താഗതിയും അധികാരം മത്തുപിടിപ്പിച്ച ധാര്‍ഷ്ട്യത്തിന്റെയും കഥയാണെന്ന് രേണു സുരേഷ് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2021, 10:02 am IST
in Social Trend

കോട്ടയം: അതിജീവനത്തിന്റെ പ്രതീകമായി സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലെത്തി കേരളത്തിന്റെ ആകെ അഭിമാനമായി മാറിയ ആനി ശിവയെ പ്രബേഷന്‍ കാലത്ത് ഇടത് എംഎല്‍എ സി.കെ.ആശ ഓഫിസില്‍ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്ന് ആരോപണം. ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്.  

ആനി ശിവയോട് ഇത്രയും മോശമായി പെരുമാറാനും കഴിയും എന്ന് കാണിച്ചു തന്ന ഇടത് എംഎല്‍എ വൈക്കത്ത് ഉണ്ടെന്നു കേള്‍ക്കുന്നുവെന്നാണ് രേണു സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചത്. രാത്രി ഡ്യൂട്ടി കഴിഞ്ഞു താമസ സ്ഥലത്തേക്കു പോകുന്നതിനിടെ എംഎല്‍എയെ കണ്ടപ്പോള്‍ ആനി ശിവ സല്യൂട്ട് ചെയ്തില്ലെന്ന കാരണത്തില്‍ പിറ്റേന്ന് വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്നാണ് ആരോപണം. തിരഞ്ഞെടുപ്പിന് മുന്‍പ് ആനി ശിവ വൈക്കം പൊലീസ് സ്റ്റേഷനില്‍ പ്രബേഷന്‍ എസ്‌ഐ ആയി ജോലി ചെയ്യുന്ന കാലത്തായിരുന്നു സംഭവം.

സ്ത്രീ ശാക്തീകരണം എന്ന് നാഴികയ്‌ക്ക് നാല്‍പ്പതു വട്ടം വിളിച്ചു പറയുന്ന ഇടതുപക്ഷ മുന്നണിയുടെ എം എല്‍ എയും സര്‍വ്വോപരി സ്ത്രീയുമായ സി കെ ആശയുടേത് ഇടുങ്ങിയ ചിന്താഗതിയും അധികാരം മത്തുപിടിപ്പിച്ച ധാര്‍ഷ്ട്യത്തിന്റെയും കഥയാണെന്ന് രേണു സുരേഷ് പറയുന്നു. അറിഞ്ഞ വിവരങ്ങള്‍ സത്യമാണ് എങ്കില്‍ എത്ര ഹീനമായ മനസ്സാണ് വൈക്കം എം എല്‍ എയുടേത് എന്ന് താന്‍ അത്ഭുതപ്പെട്ട് പോവുകയാണെന്നും രേണു സുരേഷ് പറയുന്നു. എന്നാല്‍ പ്രചാരണം തെറ്റാണെന്ന് സി.കെ.ആശ പറയുന്നു. സംഭവത്തില്‍ പ്രതികരിക്കാനില്ലെന്നാണ് ആനി ശിവയുടെ നിലപാട്.

രേണു സുരേഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം-  

ആനി ശിവയോട് ഇത്രയും മോശമായി പെരുമാറാനും ഞങ്ങള്‍ക്ക് കഴിയും എന്ന് കാണിച്ച് തന്ന ഒരു ഇടത് എംഎല്‍എ അങ്ങ് വൈക്കത്ത് ഉണ്ടെന്ന് കേള്‍ക്കുന്നു. കേട്ട കഥകള്‍ സത്യമാണെങ്കില്‍ വൈക്കം എംഎല്‍എ പരസ്യമായി മാപ്പ് പറയണം. ഇന്ന് വൈകിട്ട് യാദൃശ്ചികമായാണ് @TrollVaikom എന്ന ഫേസ്ബുക് ഗ്രൂപ്പില്‍ വന്ന ഈ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടത്…

ഒരു കൗതുകം തോന്നിയാണ് വൈക്കത്തുള്ള പാര്‍ട്ടി സുഹൃത്തുക്കളെ വിളിച്ചു കാര്യം അന്വേഷിച്ചത്…

അപ്പോള്‍ ആണ് സ്ത്രീ ശാക്തീകരണം എന്ന് നാഴികയ്‌ക്ക് നാല്‍പ്പതു വട്ടം വിളിച്ചു പറയുന്ന ഇടതുപക്ഷ മുന്നണിയുടെ MLA യും, സര്‍വ്വോപരി സ്ത്രീയുമായ #VaikomMLA ശ്രീമതി #CKAsha യുടെ ഇടുങ്ങിയ ചിന്താഗതിയും അധികാരം മത്തുപിടിപ്പിച്ച ധാര്‍ഷ്ട്യത്തിന്റെയും കഥ അറിയാന്‍ സാധിച്ചത്..ദുരിതങ്ങളെയും, പരാജയങ്ങളെയും എല്ലാം പടവെട്ടി തോല്‍പിച്ച സ്ത്രീസമൂഹത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ച ആനി ശിവ വൈക്കം പോലീസ്സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സമയം. രാത്രി ഡ്യൂട്ടി കഴിഞ്ഞു ഭക്ഷണവും വാങ്ങി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേക്ക് നടന്നു പോകുമ്പോള്‍ (ഡ്യൂട്ടിയില്‍ അല്ല, ഫുള്‍ യൂണിഫോമിലും അല്ല ) സ്ഥലം MLA ശ്രീമതി CK ആശ തന്റെ വാഹനത്തില്‍ എതിരെ വരികയും ആനി ശിവയുടെ സമീപം വാഹനം നിര്‍ത്തുകയും ചെയ്തു. രാത്രിയതുകാരണവും, വൈക്കത്തു ജോയിന്‍ ചെയ്തിട്ട് അധികം ദിവസം ആവാത്തതിനാലും MLAയെ വ്യക്തിപരമായി അറിയാത്തതിനാലും SI ആനി ശിവ സല്യൂട്ട് നല്‍കിയില്ല. മാത്രമല്ല ഔദ്യോഗിക വേഷത്തില്‍ ഡ്യൂട്ടി സമയത്തു മാത്രം സല്യൂട്ട് ചെയ്താല്‍ മതി. അല്ലാത്ത സമയം ഒരു സിവിലിയന്‍ മാത്രമേ ആകുന്നുള്ളു എന്നതാണ് വാസ്തവം.

എന്നാല്‍ അറിയുവാന്‍ സാധിച്ചത് MLA അടുത്ത ദിവസം SI യെ നേരിട്ട് വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചു എന്നും ആണ്. മാത്രമല്ല പ്രോട്ടോകോള്‍ ലംഘനം നടത്തി എന്ന് പറഞ്ഞു മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി.അറിഞ്ഞ വിവരങ്ങള്‍ സത്യമാണ് എങ്കില്‍ എത്ര ഹീനമായ മനസ്സാണ് വൈക്കം MLA യുടേത് എന്ന് ഞാന്‍ അദ്ഭുതപെട്ടുപോവുകയാണ്.

ആനി ശിവയെ പോലുള്ളവര്‍ സ്ത്രീ സമൂഹത്തിനു അഭിമാനമാകുമ്പോള്‍ CK ആശയെ പോലുള്ളവര്‍ സ്ത്രീകള്‍ക്കാകെ അപമാനകരമാണ് എന്ന് പറയാതെ വയ്യ…രാജ്യത്തിന്റെ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ #feeling_irritated എന്ന് ഫേസ്ബുക് പോസ്റ്റിട്ട ഒരു ജനപ്രധിനിധിയില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നതിലും അര്‍ത്ഥമില്ല??

Tags: bjpപോലീസ്ck asha mlaanie siva
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

Kerala

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

ഭക്ഷ്യസമൃദ്ധ കേരളത്തിൽ എല്ലാ വിളകൾക്കും താങ്ങുവില, തോട്ടം മേഖലയിൽ സമ്മിശ്ര കൃഷിക്ക് നിയമ ഭേദഗതി: എൻഡിഎ

Kerala

കേരളത്തിന് എയിംസ്, അതിവേഗ റയിൽ ശൃംഖല, തൊഴിൽ വിപ്ലവം: എൻഡിഎ പ്രകടന പത്രിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തി ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

മാലിന്യ സംസ്‌കരണം മലവേദനയല്ലാതാക്കും; വരുമാന മാർഗ്ഗവുമാകും; എൻഡിഎയുടെ വാഗ്ദാന പത്രിക പറയുന്നു

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.