Categories: BJP

“ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ പിണറായി സര്‍ക്കാര്‍ വേട്ടയാടാന്‍ ശ്രമിക്കുന്നു”; സെക്രട്ടറിയേറ്റിലേക്ക് യുവമോര്‍ച്ചയുടെ മാര്‍ച്ച്

ജില്ലാ പ്രസിഡണ്ട് ആര്‍.സജിത്ത് അധ്യക്ഷത വഹിച്ചു.

Published by

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തുന്ന വേട്ടയാടലില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച. യുവമോര്‍ച്ച് സംസ്ഥാന ഉപാധ്യക്ഷന്‍ ബിഎല്‍ അജേഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേയ്‌ക്ക് മാര്‍ച്ച് നടത്തി. സുരേന്ദ്രനെ വേട്ടയാടാന്‍ ആണ് തീരുമാനമെങ്കില്‍ കേരളത്തില്‍ ജനകീയ പോര്‍മുഖം തുറക്കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ബി.എല്‍ അജേഷ് പറഞ്ഞു.  

ജില്ലാ പ്രസിഡണ്ട് ആര്‍.സജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്‍ സെക്രട്ടറി മാരായ പാപ്പനംകോട് നന്ദു, കരമന പ്രവീണ്‍, നെടുമങ്ങാട് വിജിത്ത്,  ചൂണ്ടിക്കല്‍ ഹരി രാമേശ്വരം ഹരി, വട്ടിയൂര്‍ക്കാവ് രാഹുല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by