ന്യൂദല്‍ഹി : കശ്മീര്‍ വിഷയത്തില്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗത്തില്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് മേധാവി മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്ത് സംസാരിക്കും. ജൂലൈ അഞ്ചിന് ഗാസിയാബാദില്‍ വെച്ചാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
പാക് അധിനിവേശ കശ്മീര്‍ ഇന്ത്യ തിരിച്ചു പിടിക്കണമെന്ന ആഹ്വാനവുമായാണ് മുസ്ലിം രാഷ്ട്രീയ മഞ്ച് യോഗം സംഘടിപ്പിക്കുന്നത്. 2022ല്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് പ്രവര്‍ത്തനം ആരംഭിച്ച് 20 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള രാജ്യവ്യാപക പ്രചാണത്തിനും ഗാസിയാബാദ് യോഗത്തില്‍ തുടക്കം കുറിക്കും.
യോഗത്തില്‍ ജമ്മുകശ്മീര്‍ മുഖ്യവിഷയമാകും. ഇത് കൂടാതെ മദ്രസകളുടെ ആധുനിക വത്കരണം. രാഷ്ട്രീയ പ്രക്രിയയിലെ മുസ്ലിങ്ങളുടെ പങ്കാളിത്തം എന്നിവയും ചര്‍ച്ചയാകും. അതസമയം ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന വിഘടനവാദികളുടെ ആവശ്യം ഇന്നത്തെ കശ്മീരില്‍ അപ്രസക്തമാണെന്നാണ് മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ വിലയിരുത്തല്‍.
ആര്‍എസ്എസ് സഹ് സര്‍കാര്യവാഹ് കൃഷ്ണ ഗോപാലും മുസ്ലിം രാഷ്ട്രീയ മഞ്ച് രക്ഷാധികാരി ഇന്ദ്രേഷ് കുമാര്‍, കേന്ദ്രമന്ത്രി വി.കെ. സിങ് തുടങ്ങി നിരവധി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: