ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് രോഗവ്യാപനത്തില്‍ കുറവുള്ള സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വിമാനത്തിലും, റെയില്‍ റോഡ് വഴിയും സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ പരിശോധനഫലം ഹാജരാക്കണ്ടതില്ല.
അതിര്‍ത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടക്, ചാമരാജ്‌നഗര എന്നിവിടങ്ങളിലെ ചെക്‌പോസ്റ്റുകളിലും കര്‍ശ്ശന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഇത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികളെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.
എന്നാല്‍ ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും ഇളവുനല്‍കുന്നുണ്ട്. ഇടക്കിടെ സംസ്ഥാനത്ത് വന്നുപോകുന്ന വ്യാപാരികളും വിദ്യാര്‍ത്ഥികളും രണ്ടാഴ്ച കൂടുമ്പോള്‍ പരിശോധന നടത്താനും കര്‍ണ്ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: