കായംകുളം: സിപിഎം നിയന്ത്രണത്തിലുള്ള സഹകരണമോട്ടാര് സ്ഥാപനമായ കെസിറ്റിയുടെ തൊഴിലാളികള്‍ ഹരിപ്പാടിന് പിന്നാലെ കായംകുളത്തും സമരം തുടങ്ങി.കോവിഡ് തുടങ്ങിയതു മുതല്‍ ബസുകള്‍ സര്‍വ്വീസ് നടത്താതിരുന്നതുമൂലം ജോലിയില്ലാതെ തൊഴിലാളി കുടുംബങ്ങള്‍ പ്രതിസന്ധിയിലായിട്ടും പാര്‍ട്ടി നേതൃത്വം സഹായിക്കുന്നില്ലെന്നും ഇപ്പോള്‍ മൂന്നു ബസുകള്‍ പൊളിച്ചു വില്ക്കാന് ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ചുമാണ് തൊഴിലാളികള്‍ സമരം നടത്തിയത്.
സര്‍വീസ് നടത്താന്‍ കഴിയാതെ വന്നതുമൂലം നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിന് തൊഴിലാളികള്‍ പല പ്രാവശ്യം പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലന്നും ജീവനക്കാര്‍ പറയുന്നു. ഹരിപ്പാട്, കാര്‍ത്തികപ്പള്ളി, കായംകുളം ഏരിയ കമ്മിറ്റികള്‍ക്കും സിഐടിയു നേതൃത്വത്തിനുമാണ് നേരത്തെ പരാതി നല്‍കിയത്.കഴിഞ്ഞ ദിവസം മാനേജുമെന്റുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ അലസിപ്പിരിഞ്ഞു.
സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.എച്ച്. ബാബുജാന്, സിഐടിയു ജില്ല സെക്രട്ടറി ബി.അബിന്‍ഷ, കെസിടി പ്രസിഡന്റ് എസ്. നസീം, ബോര്‍ഡ് അംഗം ശിവപ്രസാദ്, മോേട്ടാര്‍ തൊഴിലാളി യൂണിയന് ഭാരവാഹികളായ അനസ് അലി, ജി. ശ്രിനിവാസന്, ഹരിദാസന് നായര്‍, ജീവനക്കാരെ പ്രതിനിധീകരിച്ച് മനോജ്, രഘുനാഥന്, സജി, കബീര്‍, പിയൂഷ്ബാബു തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കൈടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: