പള്ളുരുത്തി: കടലാക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ നിര്‍മിച്ചു നല്കുന്ന റീബില്‍ഡ് ചെല്ലാനം പദ്ധതി നടന് ടോവിനോ തോമസ് ഉദ്ഘാടനം ചെയ്തു. കടല്‍ ക്ഷോഭത്തില്‍ തകര്‍ന്നവരുടെ നാലുവീടുകളാണ് ഇപ്പോള്‍ നിര്‍മാണം ആരംഭിക്കുന്നത്. 12 വീടുകളാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി പ്രകാരം പ്രതീക്ഷിക്കുന്നതെന്ന് ഹൈബി ഈഡന് എംപി പറഞ്ഞു. ടോവിനോ തോമസാണ് റീ ബില്‍ഡ് ചെല്ലാനം പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍. ഓഖി ദുരന്തത്തില്‍ മരണമടഞ്ഞ റെക്സന്റെ കുടുംബത്തിനാണ് പുതിയ വീടിന് ടോവിനോ തറക്കല്ലിട്ടത്. റെക്സന്റെ ഭാര്യയും 3 ചെറിയ മക്കളുമാണ് ഉള്ളത്.
ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്റെ ആസ്റ്റര്‍ ഹോംസ് പദ്ധതി റീ ബില്‍ഡ് ചെല്ലാനം പദ്ധതിയില്‍ 10 വീടുകള്‍ക്ക് ഭാഗീകമായി തുക അനുവദിക്കുമെന്ന് ഹൈബി ഈഡന് എംപി പറഞ്ഞു. ആദ്യ നാലുവീടുകള്‍ക്ക് പകുതി തുക അനുവദിച്ചിരിക്കുന്നത്. റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ഗ്ലോബല്‍ ആണ്. ചെല്ലാനം ഗ്രാമ പഞ്ചായത്തിലെ ചാളക്കടവ്, കമ്പനിപ്പടി, മാളികപ്പറമ്പ് എന്നിവിടങ്ങളിലെ മൂന്നുവീടുകള്ക്കാണ് ഇന്ന് തറക്കല്ലിട്ടത്. നാലാമത്തെ വീട് പൊളിച്ച് മാറ്റേണ്ടതുള്ളതിനാല്‍ അടുത്ത ദിവസം തറക്കല്ലിടും എന്ന് എംപി പറഞ്ഞു.
ആസ്റ്റര്‍ മെഡിസിറ്റി സിഇഒ അമ്പിളി വിജയ രാഘവന്, ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന് സീനിയര്‍ മാനേജര്‍ ലത്തീഫ് കാസിം, റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ഗ്ലോബല്‍ പ്രസിഡന്റ് ഡോ പരശുറാം ഗോപിനാഥ്, ഭാരവാഹികളായ ഇ.പി ജോര്‍ജ്, ബിനൂപ് പോള്‍, ഡോ: മീനു ബത്ര പരശുറാം, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി പ്രസാദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദിപു കുഞ്ഞുകുട്ടി, വാര്‍ഡ് മെമ്പാര്‍മാരായ സെബാസ്റ്റ്യന്‍, അനില സെബാസ്റ്റ്യന്‍, ബ്ലോക്ക് മെമ്പര്‍ ആരതി, കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി, ഷാജി കുറുപ്പശ്ശേരി, തോമസ് ഗ്രിഗറി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: