കൊച്ചി : കോവിഡ് രണ്ടാംതരംഗത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങി. 53 ദിവസത്തെ ഇടവളയ്ക്ക് ശേഷമാണ വീണ്ടും സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് സര്‍വീസ്.
യാത്രക്കാരുടെ ടെമ്പറേച്ചര്‍ ഉള്‍പ്പടെയുള്ളവ പരിശോധിച്ചശേഷമാണ് പ്രവേശനം നല്‍കുന്നത്. കൂടാതെ മെട്രോയ്ക്കുള്ളിലും സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കും. യാത്രക്കാര്‍ക്കായി സാനിറ്റൈസറുകളും താപമാപിനിയും പ്രധാന സ്റ്റേഷനുകളില്‍ തെര്‍മല്‍ ക്യാമറയും ഒരുക്കിയിട്ടുണ്ട്.
നിലവില്‍ തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളകളിലും തിരക്കു കുറവുള്ള സമയത്ത് 15 മിനിറ്റ് ഇടവേളകളിലുമാണ് മെട്രോ സര്‍വീസ് നടത്തുന്നത്. ദിവസവും രാവിലെ സര്‍വീസ് തുടങ്ങും മുമ്പ് ഫോഗിങ് നടത്തുകയും സര്‍വീസ് അവസാനിക്കുമ്പോള്‍ ട്രെയിനുകള്‍ വൃത്തിയാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: