പന്തളം: ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതി ബൈക്ക് അപകടത്തില്‍ മരിച്ചു.തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിനിയും വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ സുമിത്ര (28) ആണ് മരിച്ചത്. കുട്ടിയെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് നെടുമങ്ങാട് തൊളിക്കോട് സ്വദേശിയായ അന്‍സില്‍ (24) എന്ന യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു. പത്തനംതിട്ട പന്തളത്തിനടുത്ത് കുളനട ജംഗ്ഷന് സമീപം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിന് മുന്നില്‍ സംസ്ഥാന പാതയില്‍ പുലര്‍ച്ചെ നടന്ന ബൈക്ക് അപകടത്തിലാണ് സുമിത്ര തല്‍ക്ഷണം മരിച്ചത്. സുമിത്രയും അന്‍സിലും സഞ്ചരിച്ചിരുന്ന ബൈക്ക് വളവില്‍ വച്ച് റോഡില്‍ തെന്നി മറിയുകയായിരുന്നു.റോഡിലേക്ക് തെറിച്ചു വീണ സുമിത്രയുടെ മുകളിലൂടെ ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും വന്ന കൊറിയര്‍ വണ്ടി കയറി ഇറങ്ങി. ഗുരുതര പരിക്കുകളുമായി അന്‍സില്‍ പന്തളത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം, സുമിത്രയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയാറായിട്ടില്ല. സുമിത്രയുടെ മൃതദേഹം തനിക്ക് കാണേണ്ടെന്ന ഭര്‍ത്താവ് പ്രവീണ്‍. പന്തളം സ്റ്റേഷനില്‍ നിന്ന് പൊലീസുകാര്‍ സുമിത്രയുടെ മരണ വിവരം അറിയിക്കുന്നതിനായി ബന്ധപ്പെട്ടപ്പോഴായിരുന്നു പ്രവീണിന്റെ പ്രതികരണം. ഇതോടെ സുമിത്രയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വേണ്ടാത്ത അവസ്ഥയിലായി.ഭര്‍ത്താവ് പ്രവീണുമായി പിണങ്ങി കഴിയുകയായിരുന്നു സുമിത്ര. ഇവരുടെ ബന്ധത്തിലെ കുട്ടി പ്രവീണിനൊപ്പമാണ് കഴിയുന്നത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളാണ് അന്‍സില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: