ന്യൂദല്‍ഹി : രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി തേടി സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്സിന് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്കി. ഭാരത് ബയോടക്കിന്റെ കൊവാക്സിന് ശേഷം ഇന്ത്യയില്‍ തന്നെ തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ വാക്സിനാണ് സൈക്കോവ് ഡി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേരില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയ സൈകോവ്- ഡി വാക്സിന് പന്ത്രണ്ട് വയസില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്കും നല്കാന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവില്‍ രാജ്യത്ത് നാല് വാക്സിനുകള്‍ക്കാണ് വിതരണത്തിനുള്ള അടിയന്തിര അനുമതി നല്‍കിയിരിക്കുന്നത്.
കൊവിഷീല്‍ഡ്, കൊവാക്സിന്, സ്പുട്നിക്, മൊഡേണ എന്നീ വാക്സിനുകള്‍ക്കാണ് അടിയന്തിര അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ യുഎസില്‍ നിന്നുള്ള വാക്സിനായ മൊഡേണയ്ക്ക് കഴിഞ്ഞ ദിവസമാണ് ഡിസിജിഐ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്. ഇത് ഇന്ത്യയില്‍ ഇതുവരെ വിതരണം ആരംഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: