Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ത്രില്ലര്‍ ഉക്രെയ്ന്‍; സ്വീഡനെ വീഴ്‌ത്തി ഉക്രെയ്ന്‍ ക്വാര്‍ട്ടറില്‍

സ്വീഡന്റെ പ്രതിരോധത്തെ നിഷ്പ്രഭമാക്കി ലഭിച്ച ക്രോസ് ഉെക്രയ്‌നായി ആര്‍ടം ഡോബിക്ക് തലവച്ചത് അത്ഭുത ഗോളിനായായിരുന്നു. നിശ്ചിത സമയത്തെ കളി അവസാനിച്ച് മുപ്പത് മിനിറ്റ് എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമ്പോള്‍ വിജയം ആര്‍ക്കും നേടാവുന്ന നിലയില്‍. എന്നാല്‍ കളിയുടെ ഗതി തിരിച്ചത് 97-ാം മിനിറ്റിലെ ചുവപ്പ് കാര്‍ഡ്. സ്വീഡന്റെ ഡിഫന്‍ഡര്‍ മാര്‍ക്കസ് ഡാനിയേല്‍സ് കടുത്ത ടാക്ലിങ് നടത്തിയതിന് പുറത്തേക്ക് പോയപ്പോള്‍ പത്ത് പേരുമായി ചുരുങ്ങി ടീം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 30, 2021, 10:43 pm IST
in Football

ഗ്ലാസ്‌ഗോ:  ആവേശം വാനോളം വിളിച്ചോതി ഉക്രെയ്‌ന്റെ തകര്‍പ്പന്‍ മുന്നേറ്റം. യൂറോ കപ്പില്‍ സ്വീഡനെ തകര്‍ത്ത് ക്വാര്‍ട്ടറിലേക്ക് കാല്‍വച്ചത് എക്‌സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമില്‍. സമനില ഉറപ്പിച്ച് പെനാല്‍റ്റി ഷൂട്ടൗട്ടെന്ന ഭാഗ്യ പരീക്ഷണത്തിന് മൂര്‍ച്ച കൂട്ടുന്നതിനിടെയാണ് ഉക്രെയ്ന്‍ അത്ഭുതഗോളുമായി കളം പിടിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്വീഡന്റെ തോല്‍വി.

സ്വീഡന്റെ പ്രതിരോധത്തെ നിഷ്പ്രഭമാക്കി ലഭിച്ച ക്രോസ് ഉെക്രയ്‌നായി ആര്‍ടം ഡോബിക്ക് തലവച്ചത് അത്ഭുത ഗോളിനായായിരുന്നു. നിശ്ചിത സമയത്തെ കളി അവസാനിച്ച്  മുപ്പത് മിനിറ്റ് എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമ്പോള്‍ വിജയം ആര്‍ക്കും നേടാവുന്ന നിലയില്‍. എന്നാല്‍ കളിയുടെ ഗതി തിരിച്ചത് 97-ാം മിനിറ്റിലെ ചുവപ്പ് കാര്‍ഡ്. സ്വീഡന്റെ ഡിഫന്‍ഡര്‍ മാര്‍ക്കസ് ഡാനിയേല്‍സ് കടുത്ത ടാക്ലിങ് നടത്തിയതിന് പുറത്തേക്ക് പോയപ്പോള്‍ പത്ത് പേരുമായി ചുരുങ്ങി ടീം. നിര്‍ണ്ണായക തീരുമാനം വീഡിയോ അസിസ്റ്റന്‍സിലൂടെ റഫറി തീരുമാനിക്കുകയായിരുന്നു. വീണ്ടുമൊരു 25 മിനിറ്റ് ഉക്രെയ്‌നെ പത്ത് പേരുമായി പിടിച്ചു നിര്‍ത്തുക പ്രയാസമായിരുന്നു സ്വീഡന്. എന്നാല്‍ എല്ലാ കരുത്തുമുപയോഗിച്ച് സ്വീഡിഷ് നിര പ്രതിരോധം തീര്‍ത്തു. 120 മിനിറ്റ് നീണ്ട പ്രതിരോധ കവചം കളി തീരാന്‍ മൂന്ന് മിനിറ്റ് അകലെ ഇഞ്ചുറി ടൈമില്‍ അവസാനിച്ചു. പ്രതിരോധത്തിലെ വീഴ്ച വിളിച്ചോതി ഡോബിക്ക് വലയിലേക്ക് നിറയൊഴിച്ചു. ചരിത്രത്തിലാദ്യമായി ഉക്രെയ്ന്‍ യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍. പത്ത് പേരുമായി ചുരുങ്ങി പിടിച്ചു നില്‍ക്കുന്നതിന്റെ ക്ഷീണം തുറന്നു കാട്ടുന്നതായി ഗോള്‍.  

തുടക്കം മുതല്‍ സ്വീഡനും ഉക്രയ്‌നും ആക്രമണം നടത്തി. ഗോള്‍ ശ്രമങ്ങള്‍ പ്രതിരോധത്തില്‍ തട്ടി തെറിച്ചു. മിനിറ്റുകളുടെ ഇടവേളയില്‍ എതിര്‍ പോസ്റ്റിലേക്ക് ആര്‍ത്തിരമ്പുകയായിരുന്നു ഇരു ടീമുകളും. ആദ്യ മിനിറ്റുകള്‍ക്ക് ശേഷം കളി സ്വീഡന്‍ ഏറെക്കുറെ വരുതിയിലാക്കി. മുന്നേറ്റങ്ങള്‍ പലതുണ്ടായെങ്കിലും വലകുലുങ്ങിയില്ല. പലപ്പോഴും അലസമായി കളി നിയന്ത്രിച്ചതും സ്വീഡന് തിരിച്ചടിയായി. എന്നാല്‍ 27-ാം മിനിറ്റില്‍ ഉക്രെയ്ന്‍ മുന്നേറ്റം ഗോളിലെത്തി. വലതു വിങ്ങില്‍ പന്തുമായി നിന്ന യാര്‍മലെങ്കോ ഇടതു വിങ്ങിലേക്ക് ക്രോസ്. പന്ത് സ്വീകരിച്ചത് ഒലക്‌സാണ്ടര്‍ സിന്‍ചെങ്കോയി. മാര്‍ക്ക് ചെയ്യാതെ നിന്ന സിന്‍ചെങ്കോയി നടത്തിയ ബുള്ളറ്റ് ഷോട്ട് ഗോളിയുടെ കൈയ്യില്‍ തട്ടി വലയിലേക്ക്. ഉെക്രയ്‌ന് ആദ്യ ലീഡ്. വിട്ടു കൊടുക്കാന്‍ തയാറല്ലായിരുന്ന സ്വീഡന്‍ ആക്രമണം കൂട്ടി. ഉെക്രയ്ന്‍ പോസ്റ്റിലേക്ക് പല തവണ ശ്രമം നടത്തി. മികച്ച പ്രതിരോധം തീര്‍ത്ത ഉക്രെയ്‌ന് കാലിടറിയത് 43-ാം മിനിറ്റില്‍. പോസ്റ്റിന് 25 വാര അകലെ നിന്ന് എമില്‍ ഫോസ്ബര്‍ഗിന്റെ ഷോട്ട് ഉക്രെയ്ന്‍ വലയിലേക്ക്. പലപ്പോഴും ഫോസ്ബര്‍ഗും ഉക്രെയ്ന്‍ പ്രതിരോധവും തമ്മിലായി പോരാട്ടം. ഒടുവില്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമും ഓരോ ഗോള്‍ നേടി ഒപ്പത്തിനൊപ്പം.  

രണ്ടാം പകുതിയിലും കളി കടുത്തു. ഉെക്രയ്‌ന്റെ ഒരു ശ്രമവും സ്വീഡന്റെ രണ്ട് ശ്രമവും പോസ്റ്റിലിടിച്ച് മടങ്ങി. വിജയത്തിനായി രണ്ടാം പകുതിയില്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയത് സ്വീഡനായിരുന്നു. സുവര്‍ണാവസരങ്ങള്‍ പോലും സ്വീഡന്‍ നഷ്ടപ്പെടുത്തി. കോര്‍ണറുകളും ഫ്രീകിക്കുകളും ഗോളാക്കാന്‍ സ്വീഡനായില്ല. മത്സരത്തിലാകെ സ്വീഡന് ലഭിച്ചത് ആറ് കോര്‍ണറുകള്‍. മറുവശത്ത് ഉക്രെയ്‌ന് ലഭിച്ചത് രണ്ടണ്ണം മാത്രം. ഒടുവില്‍ പത്ത് പേരുമായി ചുരുങ്ങി ക്ഷീണിച്ച സ്വീഡന്‍ പോസ്റ്റില്‍ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഉെക്രയ്ന്‍ കളി പിടിക്കുമ്പോള്‍ ചരിത്ര നിമിഷമായി. കരുത്തരായ ഇംഗ്ലണ്ടാണ് ക്വാര്‍ട്ടറില്‍ ഉെക്രയ്‌ന്റെ എതിരാളികള്‍. ജൂലൈ മൂന്നിനാണ് മത്സരം.

Tags: Ukraine2020യൂറോ കപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

World

ഇറാനെ പൂട്ടാൻ ഗൾഫ് രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഉക്രെയ്ൻ ; ജിസിസിയിൽ സൈനിക വിദഗ്ധരെ വിന്യസിക്കുമെന്ന് വോളോഡിമർ സെലെൻസ്‌കി

World

ഇനി തൊട്ടാല്‍….ഉക്രെയ്നില്‍ ഒറെഷ്നിക് ആണവ മിസൈല്‍ ഉപയോഗിച്ച് പുടിന്റെ സംഹാരതാണ്ഡവം; ട്രംപിനും യൂറോപ്പിനും ഉള്ള താക്കീത്

World

പുടിന്റെ വസതിക്ക് നേരെ ഡ്രോണുകളയച്ച് വധിക്കാന്‍ ഉക്രൈന്‍ ശ്രമം; തകര്‍ത്ത് റഷ്യ ;മോദി അപലപിച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.