പെരുന്തല്‍മണ്ണ : സംസ്ഥാനത്ത് ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ഇനി പെരുന്തല്‍മണ്ണയില്‍ സബ്കളക്ടറാകും. പരിശീലനം പൂര്‍ത്തിയാക്കി കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ഒരുവര്‍ഷം സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് ഇപ്പോള്‍ സബ്കളക്ടറായി എത്തുന്നത്.
സിവില്‍ സര്‍വീസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് കുറിച്യ സമുദായാംഗം ഈ നേട്ടം കരസ്ഥമാക്കുന്നത്. വയനാട് തരിയോട് നിര്‍മല ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ. കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
ചെറുപ്പം മുതലേ ഐഎഎസ് പദവി ലക്ഷ്യമിട്ടാണ് ശ്രീധന്യ പഠനത്തില്‍ മുന്നേറിയത്. പിന്നീട് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി ട്രൈബല്‍ വകുപ്പില്‍ സേവനം അനുഷ്ഠിക്കവേയാണ് ഉണ്ടായ ഒരു അനുഭവമാണ് വീണ്ടും സിവി്ല്‍ സര്‍വീസ് എന്ന സ്വപ്‌നത്തിലേക്ക് ശ്രീധന്യയെ എത്തിച്ചത്. 2016 ലാണ് ആദ്യമായി ശ്രീധന്യ സിവില്‍ സര്‍വ്വീസ് പ്രാഥമിക പരീക്ഷ എഴുതുന്നത്. ആദ്യ തവണ നേടാന്‍ കഴിഞ്ഞില്ലെങ്കിലും 2017ലെ ശ്രമത്തില്‍ വിജയമൊപ്പമെത്തി. 410ാം റാങ്ക് നേടിയാണ് സിവില്‍ സര്‍വ്വീസ് നേട്ടം കൈവരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: